കുറവിലങ്ങാട്: സൗദി അറേബ്യയിലെ നജ്റനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കുറവിലങ്ങാട് വയലാ സ്വദേശിനി ഷിൻസി ഫിലിപ്പിന് നാട് കണ്ണീരോടെ വിട നൽകി. കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഭർത്താവ് ബിജോ കുര്യന്റെ വീടായ കോട്ടയം കുഴിമറ്റം പാച്ചിറതോപ്പിൽ പൊതുദർശനത്തിന് വച്ചശേഷമാണ് വയലായിലെ വീട്ടിലെത്തിച്ചത്. വസതിയിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ കാർമികത്വം വഹിച്ചു. ഉച്ചകഴിഞ്ഞ് രണ്ടുവരെ ഇടവക ദേവാലയത്തിലെ പൊതുദർശനത്തിന് ശേഷം പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ വയലാ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി. ഇടച്ചേരിതടത്തിൽ ഫിലിപ്പ്- ലീലാമ്മ ദമ്പതികളുടെ മകളാണ് ഷിൻസി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |