പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 327 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, മൂന്നു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 323 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,10,879 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,03,484 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 587 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,05,567 ആണ്. 4714 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
രണ്ടുപേർ മരിച്ചു
മലയാലപ്പുഴ സ്വദേശി (77) യും
റാന്നിപെരുനാട് സ്വദേശി (80)യുമാണ് മരിച്ചത്.
45 വയസിന് മുകളിലുള്ള
ഭിന്നശേഷിക്കാർക്ക് വാക്സിനേഷൻ ഇന്ന്
പത്തനംതിട്ട : ജില്ലയിൽ 45 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്ക് വാക്സിനേഷൻ ഇന്ന് നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം അറിയിച്ചത്.
ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പുവരുത്തണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ താഴത്തെ നിലയിലായിരിക്കണം സജ്ജീകരണങ്ങൾ ഒരുക്കേണ്ടത്. എല്ലാ മെഡിക്കൽ ഓഫീസർമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. വാക്സിനേഷന് എത്തുന്നവരെ ഏകോപിപ്പിക്കുന്നതിനായി അതത് പഞ്ചായത്തിലെ ആശാ വർക്കർമാരുടെ സഹായം ഉണ്ടാകും.
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ വാർഡ്, പഞ്ചായത്ത് എന്നിങ്ങനെ കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, ഡി.ഡി.പി എസ്.ശ്രീകുമാർ, വനിതാ ശിശു വികസന ഓഫീസർ തസ്നീം, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ.രശ്മി, വാക്സിനേഷൻ സെക്കൻഡ് നോഡൽ ഓഫീസർ ഡോ.ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.
18 മുതൽ 44 വരെയുള്ള ഭിന്നശേഷിക്കാർക്കായി
മറ്റൊരു ദിവസം വാക്സിനേഷൻ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |