തിരുവനന്തപുരം: വിവിധ വകുപ്പ്/കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ നിന്നും പി.എസ്.സി വഴി നിയമനം നടത്തുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും കേരള പബ്ലിക് സർവ്വീസ് കമ്മിഷനിലേക്ക് ഒഴിവുകൾ സ്വീകരിക്കുന്ന നിലവിലെ രീതി (തപാൽ/ഇ-മെയിൽ/ഇ-വേക്കൻസി) ഡിസംബർ 31 വരെ തുടരാൻ ഇന്നലെ നടന്ന പി.എസ് .സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ ഐ.എസ്.എം./ഐ.എം.എസ്/ആയുർവേദ കോളേജുകൾ എന്നീ വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 531/2019)തസ്തികയിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.
അഭിമുഖം നടത്തും
പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) നാലാം എൻ.സി.എ-പട്ടികവർഗം (കാറ്റഗറി നമ്പർ 362/2020) തസ്തികയിലേക്ക് അഭിമുഖം നടത്തും
ഓൺലൈൻപരീക്ഷ നടത്തും
കേരള സെറാമിക്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (കെമിക്കൽ) (കാറ്റഗറി നമ്പർ 381/2020) തസ്തികയിലേക്ക് ഓൺലൈൻപരീക്ഷ നടത്തും
കെ.എ.എസ്അഭിമുഖം ഓണത്തിന് ശേഷം
തിരുവനന്തപുരം: കെ.എ.എസ് അഭിമുഖം ഓണത്തിന് ശേഷം നടത്താൻ പി.എസ്.സി യോഗം തീരുമാനിച്ചു. മറ്റു തസ്തികകളിലേക്കുള്ള അഭിമുഖം ജൂലായിൽ നടത്തും.
ഇഗ്നോ കോഴ്സുകളിലേക്ക് അപേക്ഷ 15വരെ
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) പ്രവേശനത്തിന് https://ignouadmission.samarth.edu.in/ലൂടെ ജൂലായ്15 വരെ അപേക്ഷിക്കാം. ബിരുദ, ബിരുദാനന്തരബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്. ഫോൺ:04712344113/ 2344120/ 9447044132. ഇ-മെയിൽ rctrivandrum@ignou.ac.in
റൂറൽ ഡെവലപ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ്കമ്മ്യൂണക്കേഷൻ, എൻവയോൺമെന്റൽ സ്റ്റഡീസ് കോഴ്സുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |