SignIn
Kerala Kaumudi Online
Tuesday, 27 July 2021 11.08 PM IST

10 ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

v

കൊല്ലം: ജില്ലയിൽ പത്തിടത്തുകൂടി കെ.എസ്.ഇ.ബി ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നു. കരുനാഗപ്പള്ളി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസ്, കൊട്ടാരക്കര വൈദ്യുതിഭവൻ എന്നിവിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാക്കും. ബാക്കി എട്ടിടത്ത് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ടെണ്ടർ ഉടൻ ക്ഷണിക്കും. നഗരസ്വഭാവമുള്ളയിടങ്ങളിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കേന്ദ്രസർക്കാരിന്റെ ഫെയിംഇന്ത്യ പദ്ധതിയിൽ നിന്നുള്ള സഹായത്തോടെ ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ വരാൻ സാദ്ധ്യതയുള്ള സ്ഥലമെന്ന നിലയിലാണ് നഗരപ്രദേശങ്ങൾക്ക് മുൻഗണന നൽകുന്നത്.

നിർമ്മാണം പുരോഗമിക്കുന്ന സ്ഥലങ്ങൾ

1. കൊട്ടാരക്കര വൈദ്യുതി ഭവൻ

2. കരുനാഗപ്പള്ളി ഡിവിഷൻ ഓഫീസ്

പുതുതായി വരുന്ന സ്ഥലങ്ങൾ

1. ചവറ സെക്ഷൻ ഓഫീസ്

2. കുണ്ടറ സെക്ഷൻ ഓഫീസ്

3. കുണ്ടറ സബ് സ്റ്റേഷൻ

4. കൊട്ടിയം സെക്ഷൻ ഓഫീസ്

5. കൊട്ടിയം സബ് സ്റ്റേഷൻ

6. കാവനാട് സബ് സ്റ്റേഷൻ

7. അയത്തിൽ സബ് സ്റ്റേഷൻ

8. പാരിപ്പള്ളി സെക്ഷൻ ഓഫീസ്

മൂന്നാഴ്ചയ്ക്കുള്ളിൽ ചാർജിംഗിന് പണം

സംസ്ഥാനത്ത് ആദ്യം ആരംഭിച്ച കൊല്ലം ഓലയിൽ സെക്ഷനിലേത് ഉൾപ്പടെയുള്ള ആറ് ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുകളിൽ മൂന്നാഴ്ച്ചയ്ക്കുള്ളിൽ പണം ഈടാക്കി തുടങ്ങിയേക്കും. കഴിഞ്ഞ നവംബറിലാണ് ഓലയിൽ ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. അന്ന് മുതൽ ഇന്നുവരെ സൗജന്യമായാണ് ചാർജ് ചെയ്തിരുന്നത്. ഒരു ദിവസം ശരാശരി 5 വാഹനങ്ങൾ മാത്രമാണ് ഇവിടെയെത്തുന്നത്. 50 മുതൽ 75 യൂണിറ്റ് വൈദ്യുതിവരെ ഒരു ദിവസം ചാർജ് ചെയ്യും. പ്രത്യേക ആപ്പ് വഴി ഓൺലൈനിലൂടെയാകും പണം ഈടാക്കുക. ഇതിനുള്ള ആപ്പ് കെ.എസ്.ഇ.ബി ഉടൻ വാങ്ങും. ഒരുയൂണിറ്റ് വൈദ്യുതി ചാർജ് ചെയ്യുന്നതിന് 13 രൂപ ഈടാക്കാനാണ് ആലോചന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM, ELECTRIC CHARGING
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.