പത്തനാപുരം: ചാരായം വാറ്റാനായി തയ്യാറാക്കിയ 230 ലിറ്റർ കോട പുന്നല ഫോറെസ്റ്റ് സ്റ്റേഷൻ സ്റ്റാഫ് ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചു. ചണ്ണക്കാമൺ - കുളത്തറപച്ച ചാലിനോട് ചേർന്നുള്ള ചൂരൽ കാട്ടിൽ നിന്നാണ് കോട കണ്ടെത്തിയത്. പ്രതികൾ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. റെയ്ഡിന് പുന്നല ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എ. നിസാം, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ സമീറ, ശരണ്യ, അമ്പിളി, സന്ധ്യ, റിസർവ് ഫോറെസ്റ്റ് വാച്ചർ മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അബ്കാരി ആക്ടിന്റെ പരിധിയിൽ വരുന്നതിനാൽ പത്തനാപുരം എക്സെസ് റേഞ്ചിന് കേസ് കൈമാറി. എക്സൈസ് റേഞ്ച് ഓഫീസർമാരായ ദിലീപ്, വിജയ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |