മൊഹാലി: ഇതിഹാസ ഇന്ത്യൻ അത്ലറ്റ് മിൽഖാ സിംഗിന്റെ ഭാര്യയും ഇന്ത്യൻ വനിതാ വോളിബാൾ ടീമിന്റെ മുൻ ക്യാപ്ടനുമായ നിർമ്മൽ മിൽഖാ സിംഗ് അന്തരിച്ചു. 85 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേയാണ് അന്ത്യം.
മേയിലാണ് നിർമ്മലിന് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചാബ് ഗവൺമെന്റിന്റെ സ്പോർട്സ് ഫോർവുമൺ പദവിയും നിർമ്മൽ വഹിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പ് മിൽഖാ സിംഗും കൊവിഡ് പോസിറ്റീവ് ആയിരുന്നു.
തുടർന്ന് ജൂൺ ആദ്യവാരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായ ശേഷം രക്തത്തിൽ ഓക്സിജന്റ് അളവ് കുറഞ്ഞതിനാൽ വീണ്ടും ഐ.സി.യുവിൽ ആയിരുന്നു മിൽഖ. നിലവിൽ ഛണ്ഡീഗഡിലെ വീട്ടിൽ ഐസൊലേഷനിലാണ് മിൽഖ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |