അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ മനസിൽ സ്ഥിര സാന്നിദ്ധ്യമായ താരമാണ് പൂനം ബജ്വ. മലയാളം, കന്നഡ, തമിഴ്, തെലുങ്കു സിനിമകളിൽ അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരം നടിയായും മോഡലായും തിളങ്ങിയിട്ടുണ്ട്. ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം വളരെ പെട്ടെന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയായിമാറി. പഠനസമയത്ത് തന്നെ പാർട്ട് ടൈം മോഡലിംഗ് ചെയ്യാൻ താരം തുടങ്ങിയിരുന്നു. 2005ൽ തെലുങ്ക് സിനിമയിലൂടെ അഭിനയം ആരംഭിച്ച പൂനം ബജ്വ 2008ലാണ് തമിഴിൽ പ്രത്യക്ഷപ്പെടുന്നത്.
മലയാള സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ 'ചൈന ടൗൺ' മമ്മൂട്ടി നായകനായ 'വെനീസിലെ വ്യാപാരി' എന്നീ സിനിമകളിൽ മികച്ച പ്രകടനമാണ് പൂനം കാഴ്ചവച്ചത്. കൂടാതെ ശിക്കാരി, മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും പൂനം അഭിനയിച്ചിരുന്നു.
ഇൻസ്റ്റഗ്രാമിൽ മാത്രം 23 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമാ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം ഏറ്റവും ഒടുവിൽ അപ്ലോഡ് ചെയ്ത ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ബെഡ് റൂമിൽ നിന്നുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. നീലയും കറുപ്പും കലർന്ന ഗൗൺ ധരിച്ച് അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |