SignIn
Kerala Kaumudi Online
Friday, 29 March 2024 2.00 PM IST

കോട്ടയംകാരോടാണോ കളി! ഫേസ്ബുക്കിൽ സുഹൃത്തിന്റെ 'ഫേയ്ക്ക്' ഉണ്ടാക്കി പണം തട്ടാനെത്തിയ വിരുതൻ ഇങ്ങനെ ഒരു അടി പ്രതീക്ഷിച്ച് കാണില്ല

facebook-

കോട്ടയം : ''ഞാൻ ആരോടും പണം ചോദിച്ച് മെസഞ്ചറിൽ വരാറില്ല. എന്റെ പേരിൽ പണം ചോദിച്ചാൽ ഞാൻ ഉത്തരവാദിയുമല്ല'' ഫേസ് ബുക്കിൽ ഇപ്പോൾ നിറയെ ഇതുപോലുള്ള സത്യവാംഗ്മൂലങ്ങളാണ്. ഫേസ് ബുക്കോ മെസഞ്ചറോ തുറന്നാൽ വ്യാജ പ്രൊഫൈലിലൂടെയുള്ള കടം ചോദിച്ചുകൊണ്ടുള്ള മെസേജുകൾ നിറയുകയാണ്.

ഈ സാഹചര്യത്തിലാണ് എല്ലാവരും സ്വയംപ്രതിരോധം തീർക്കുന്നത്. എന്നാൽ ഇത്തരത്തിൽ പണം തട്ടാനെത്തിയ വിരുതനെ ഓടിച്ച കഥയാണ് കോട്ടയത്തിന് പറയാനുള്ളത്. സുഹൃത്തിന്റെ പേരിലുള്ള 'ഫേയ്ക്ക'ന്റെ റിക്വസ്റ്റ് വന്നപ്പേഴേ കോട്ടയം സ്വദേശി ഒരു മെസേജ് തിരിച്ചയച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടാണെന്നും അത്യാവശ്യമായി മൂവായിരം രൂപ അയയ്ക്കണമെന്നുമായിരുന്നു മെസേജ്. കടുവയെ പിടിച്ച കിടുവയെ കണ്ട് ഞെട്ടിയ ഫേയ്ക്കൻ അക്കൗണ്ടും പൂട്ടി ഓടി!


തട്ടിപ്പ് ഇങ്ങനെ

പൊലീസുകാരുടേയും രാഷ്ട്രീയക്കാരുടെയും അടക്കം വ്യാജ ഐ.ഡിയുണ്ടാക്കിയാണ് കടം ചോദിച്ചുകൊണ്ടുള്ള സന്ദേശം വരുന്നത്. പഴ്സ് കളഞ്ഞുപോയി, 5000 രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമോ എന്ന മട്ടിലാകും അഭ്യർത്ഥന. ഓൺലൈൻ തട്ടിപ്പുകാരുടെ പുതിയ രീതിയാണിത്. ഫ്രണ്ട് ലിസ്റ്റിൽ ആളുകൾ കൂടുതലുള്ളവർക്കൊക്കെ ഇപ്പോൾ രണ്ട് പ്രൊഫൈലുകളായി. ഒന്ന് സ്വന്തം, രണ്ട് തട്ടിപ്പുകാർ ഉണ്ടാക്കിയ വ്യാജ പ്രൊഫൈൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FACEBOOK, FRAUD, FAKE CLUBHOUSE ACCOUNTS, FAKE ACCOUNT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.