കോട്ടയം: ജില്ലയിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) കുറഞ്ഞു. ഇന്നലെ 442 പേർക്ക് കൊവിഡ് ബാധിച്ചപ്പോൾ ടി.പി.ആർ 7. 69 ശതമാനമാണ്. ഇന്നലെ രോഗം ബാധിച്ചവരിൽ 437 പേർക്കും സമ്പർക്കത്തിലൂടെയാണ്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ച് പേരും രോഗബാധിതരായി. പുതിയതായി 5742 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 194 പുരുഷൻമാരും 200 സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 605 പേർ രോഗമുക്തരായി. 4650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 189808 പേർ കൊവിഡ് ബാധിതരായി. 183600 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 31500 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം- 46, ചങ്ങനാശേരി- 22, ഏറ്റുമാനൂർ- 21, കൂരോപ്പട-20 ഇങ്ങനെയാണ് തദ്ദേശാടിസ്ഥാനത്തിലുള്ള രോഗികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |