SignIn
Kerala Kaumudi Online
Thursday, 25 April 2024 10.37 AM IST

താളം തെറ്റി​ പൊലീസ്

police-issue

കൊച്ചി: ഒന്നിനു പുറകെ ഒന്നായി കേസുകൾ.അതിന്റെ അന്വേഷണം. ഇതോടൊപ്പം വാഹനപരിശോധനയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലകളും. അവധി പോലുമില്ലാതെ രാപകൽ സേനവമനുഷ്ടിക്കുന്ന കൊവിഡ് മുന്നണി പോരാളികളായ പൊലീസുകാരിൽ ഒരു വിഭാഗം മാനസികമായി തകർന്നിരിക്കുകയാണ്. തിരിഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറിയെത്തിയവരാണ് പ്രയാസമനുഭവിക്കുന്നത്. മാസങ്ങളായി ഇവർക്ക് വീട്ടിൽ പോകാനോ കുടുംബങ്ങത്തെ നേരിൽ കാണാനോ കഴിഞ്ഞിട്ടില്ല. ഫെബ്രുവരിയിലാണ് പൊലീസുകാർ സ്ഥലം മാറിയെത്തിയത്. ഫലപ്രഖ്യാപനത്തിന് ശേഷം അതാത് സ്റ്റേഷനുകളിലേക്ക് മടക്കി അയക്കുകയാണ് പതിവ്. എന്നാൽ ഇക്കുറി ഈ തിരികെമാറ്റം നീളുകയാണ്.

മാറ്രം മുടക്കി കൊവിഡ്

കൊവിഡ് രണ്ടാം തരംഗമാണ് സ്ഥലം മാറ്രം തകിടം മറിച്ചത്. രോഗവ്യാപനം സങ്കീ‌ർണമായതോടെ നടപടി താത്കാലികമായി തടഞ്ഞ്. നിലവിലെ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാനായിരുന്നു നി‌ർദ്ദേശം. പിന്നാലെയാണ് ലോക്ക്ഡൗണെത്തിയത്. ഇതോടെ ഫയലനക്കം മന്ദഗതിയിലായി. അതേസമയം സ്ഥലം മാറ്റം നീളുന്നതിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുകയാണ്. അസോസിയേഷൻ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ജില്ലയിൽ തലസ്ഥാനത്തുകാർ

എറണാകുളം ജില്ലയിലേക്ക് സ്ഥലം മാറി എത്തിയവരിൽ ഭൂരിഭാഗം പേരും തിരുവനന്തപുരം യൂണിറ്രിൽ നിന്നുള്ളവരാണ്. എറണാകുളം യൂണിറ്റിലുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരത്തും. ഇങ്ങനെയാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥരെ സ്ഥലം മാറ്രുന്നത്. പൊതുവേ ഇലക്ഷന് ഒരു മാസം മുമ്പാണ് എസ്.ഐ അടക്കമുള്ള‌‌രെ സ്ഥലമാറ്റി ഉത്തരവ് ഉറങ്ങുന്നത്. ഇക്കുറി ഫെബ്രുവരിയിലൽ തന്നെ ഉത്തരവിറക്കി. ഒരു മാസം നേരത്തെ. നോട്ടീസ് ലഭിച്ച് രണ്ട് ദിവസത്തിനകം ചാ‌ർച്ചെടുക്കണം. തിരികെ മാറ്റുമ്പോഴും അങ്ങിനെ തന്നെ. ദൂരേയ്ക്കുള്ള മാറ്റം സാമ്പത്തികമായും പൊലീസുകാർക്ക് ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്വോർട്ടേഴ്സുകളിൽ താമസസൗകര്യം ഇല്ലാത്തതിനാൽ പലരും വാടകയ്ക്കാണ് താമസിക്കുന്നത്. പലരും രണ്ടിടത്ത് വാടക നൽകേണ്ട അവസ്ഥയിലാണ്.

കേസെടുക്കാൻ മടി

ഒന്നു രണ്ട് മാസത്തെ സ്ഥലം മാറ്റം പ്രതീക്ഷിച്ചാണ് പലരും എത്തിയത്. അതിനാൽ കേസുകൾ കൈകാര്യം ചെയ്യാൻ ഒരു വിഭാഗം ഉദ്യോഗസ്ഥ‌ർക്ക് താത്പര്യക്കുറവുണ്ടെന്ന ആക്ഷേപം ഉയ‌ർന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി വിസ്താരത്തിനും മറ്റുമായി തിരികെ എത്തേണ്ടിവരുമെന്നതാണ് ഉദ്യോഗസ്ഥരെ കേസെടുക്കുന്നതിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നത്. പൊലീസ് വീഴ്ച ച‌ർച്ചയായ കേസുകളിൽ ഇത്തരം ആക്ഷേപം ഉയ‌ർന്നിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം നീളുന്നത് സംബന്ധിച്ചുള്ള വിഷമതകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരവാഹി,പൊലീസ് അസോസിയേഷൻ

കൊവിഡ് ഡ്യൂട്ടി :ക്രൈംബ്രാഞ്ചിൽ ഒരു
വിഭാഗം തിരിച്ചു വന്നു

കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഒരു വിഭാഗം ജീവനക്കാർ തിരികെ എത്തി. മുഴുവൻ ജീവനക്കാർക്കും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല നൽകിയതോടെ ക്രൈം ബ്രാഞ്ചിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു. ഇതിനെതിരെ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഒരു വിഭാഗത്തെ തിരിച്ച് വിളിച്ചത്. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ക്രൈം ബ്രാഞ്ച് മേധാവി ഉത്തരവ് പുറത്തിറക്കി.ആദ്യഘട്ടത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേതുൾപ്പടെ എല്ലാ യൂണിറ്റുകളിലെയും കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച ഡിവൈ.എസ്. പി. മുതൽ എസ്.ഐ. റാങ്കിലുള്ളവരെയാണ് തിരിച്ചുവിളിച്ചത്. ഇവരെല്ലാവരുംതന്നെ നിരവധി കേസുകളുടെ അന്വേഷണ ചുമതലയുള്ളവരും അന്വേഷണസംഘത്തിൽ ഉൾപ്പെട്ടവരുമാണ്.

യൂനിറ്റുകളിലെ അംഗബലത്തിന് ആനുപാതികമായാണ് ഇവരെ തിരിച്ചുവിളിക്കുന്നത്. ഇത്തരത്തിൽ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തും തിരുവനന്തപുരം ജില്ലാ യൂണിറ്റിലും അഞ്ചുപേർ വീതം തിരിച്ചെത്തി. വരും ദിവസങ്ങളിൽ കൂടുതൽപേർ തിരിച്ചെത്തും. നേരത്തേ വോട്ടെണൽ ഡ്യൂട്ടിക്കായി ഇറങ്ങിയ ജീവനക്കാരെ കൂട്ടത്തോടെ തുടർച്ചയായി കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. ആദ്യഘട്ടത്തിൽ മെയ് 16 വരെയായിരുന്നു ഡ്യൂട്ടി. എന്നാൽ ലോക്ക് ഡൗൺ നീട്ടുന്ന മുറയ്ക്ക് ഡ്യൂട്ടിയും അനന്തമായി നീണ്ടു. തുടർച്ചയായി ആളില്ലാതെ വന്നതോടെ ഹെഡ് ക്വാർട്ടേഴ്‌സിലേതുൾപ്പടെ ദൈനംദിന ജോലികളും തടസപ്പെട്ടു. അടുത്തകാലത്ത് സർക്കാർ ഏൽപിച്ച ഏറെ പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണവും പ്രതിസന്ധിയിലായി. നിയമസഭ സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി തയാറാക്കാൻപോലും കൊവിഡ് ഡ്യൂട്ടി കാരണം ആളില്ലായിരുന്നു. ഈ സാഹചര്യത്തിൽ ഡ്യൂട്ടി പുന:ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കണം എന്ന ആവശ്യം നിലനിൽക്കെയാണ് ശനിയാഴ്ച മുതൽ ഒരു വിഭാഗത്തെ തിരിച്ചുവിളിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.