Kerala Kaumudi Online
Saturday, 25 May 2019 10.56 PM IST

നേമം ടെർമിനൽ യാഥാർത്ഥ്യമാകുമ്പോൾ

editorial-

ഏ​റെ​നാ​ള​ത്തെ​ ​കാ​ത്തി​രി​പ്പി​നു​ശേ​ഷം​ ​അ​ങ്ങ​നെ​ ​നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലി​ന്റെ​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഇ​ന്ന​ലെ​ ​തു​ട​ക്ക​മാ​യി​രി​ക്കു​ക​യാ​ണ്.​ ​അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ​ ​വീ​ർ​പ്പു​മു​ട്ടു​ന്ന​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​ഏ​റെ​ ​പ​രി​മി​തി​ക​ളു​ള്ള​തി​നാ​ൽ​ ​നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലാ​ണ് ​പ​രി​ഹാ​ര​മെ​ന്ന് ​അ​റി​യാ​മാ​യി​രു​ന്നി​ട്ടും​ ​റെ​യി​ൽ​വേ​ ​അ​ധി​കൃ​ത​ർ​ ​അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.​ ​റെ​യി​ൽ​വേ​ ​ബ​ഡ്ജ​റ്റു​ക​ളി​ൽ​ ​പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​ത​ല്ലാ​തെ​ ​നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലി​ന് ​ഒ​ര​വ​സ​ര​ത്തി​ലും​ ​പ്രാ​ധാ​ന്യം​ ​ല​ഭി​ച്ചി​ല്ല.​ ​ഏ​താ​യാ​ലും​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പെ​ങ്കി​ലും​ ​നേ​മം​ ​ഉ​ന്ന​താ​ധി​കാ​രി​ക​ളു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത് ​ന​ന്നാ​യി.​

​പ​തി​നൊ​ന്നു​ ​വ​ർ​ഷം​ ​മു​ൻ​പ് ​ആ​ശ​യം​ ​ഉ​ദി​ച്ച​താ​ണെ​ങ്കി​ലും​ ​നേ​മ​ത്ത് ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ൽ​ ​വ​രാ​തെ​ ​പോ​യ​തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​റെ​യി​ൽ​വേ​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തോ​ട് ​പൊ​തു​വേ​യു​ള്ള​ ​അ​വ​ഗ​ണ​നാ​ ​മ​നോ​ഭാ​വം​ ​ത​ന്നെ​യാ​ണ്.​ ​അ​ത് ​മ​റ്റി​യെ​ടു​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ക്കോ​ ​ഇ​വി​ടെ​നി​ന്നു​ള്ള​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ​ ​ക​ഴി​ഞ്ഞ​തു​മി​ല്ല.​ ​റെ​യി​ൽ​വേ​ ​ബ​ഡ്‌​ജ​റ്റ് ​അ​വ​ത​ര​ണം​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​ ​ശ​ബ്ദം​ ​ഉ​യ​രാ​റു​ള്ള​ത്.​ ​അ​ത് ​ക​ഴി​യു​മ്പോ​ൾ​ ​നി​ശ​ബ്ദ​രാ​വു​ക​യും​ ​ചെ​യ്യും.​ ​ര​ണ്ടു​വ​ർ​ഷം​മു​ൻ​പ​ത്തെ​ ​റെ​യി​ൽ​വേ​ ​ബ​ഡ്ജ​റ്റി​ലാ​ണ് ​ആ​ദ്യ​മാ​യി​ ​നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലി​നാ​യി​ 65​ ​കോ​ടി​രൂ​പ​ ​വ​ക​യി​രു​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷ​വും​ ​അ​ട​ങ്ക​ൽ​ 77​ ​കോ​ടി​ ​രൂ​പ​യാ​യി​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​തി​ന്റെ​ ​വി​നി​യോ​ഗം​ ​ന​ട​ന്നി​ല്ല.​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലി​നാ​യി​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്ത് ​റെ​യി​ൽ​വേ​യെ​ ​ഏ​ല്പി​ച്ച​ ​മു​പ്പ​ത് ​ഏ​ക്ക​ർ​ ​സ്ഥ​ലം​ ​ഇ​പ്പോ​ൾ​ ​കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്.​ ​എ​ഴു​പ​ത്ത​ഞ്ച് ​ഏ​ക്ക​ർ​ ​കൂ​ടി​ ​ല​ഭ്യ​മാ​ക്കി​യാ​ലേ​ ​ടെ​ർ​മി​ന​ലി​ന്റെ​ ​പൂ​ർ​ണ​തോ​തി​ലു​ള്ള​ ​വി​ക​സ​നം​ ​സാ​ദ്ധ്യ​മാ​കൂ.​ ​ഒ​ന്നാം​ഘ​ട്ട​നി​ർ​മ്മാ​ണ​ത്തി​ന് ​പ​ച്ച​ക്കൊ​ടി​യാ​യ​ ​സ്ഥി​തി​ക്ക് ​സ്ഥ​ല​മെ​ടു​പ്പും​ ​മ​റ്റു​കാ​ര്യ​ങ്ങ​ളും​ ​ഉൗ​ർ​ജ്ജി​ത​മാ​കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കാം.


നേ​മം​ ​ടെ​ർ​മി​ന​ൽ​ ​സ്റ്റേ​ഷ​നാ​യി​ ​ഉ​യ​രു​ന്ന​തി​നൊ​പ്പം​ ​ഉ​പ​ഗ്ര​ഹ​ ​സ്റ്റേ​ഷ​നാ​യ​ ​കൊ​ച്ചു​വേ​ളി​യു​ടെ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​വി​ക​സ​നം​ ​കൂ​ടി​ ​ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ട്.​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​ര​ണ്ട് ​പ​തി​റ്റാ​ണ്ടാ​യി​ ​ന​ട​ക്കു​ന്ന​ ​വി​ക​സ​ന​ ​ജോ​ലി​ക​ൾ​ ​ഇ​തു​വ​രെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​അ​സൗ​ക​ര്യ​ങ്ങ​ൾ​ ​കാ​ര​ണം​ ​ഏ​താ​നും​ ​ട്രെ​യി​നു​ക​ൾ​ ​യാ​ത്ര​ ​തു​ട​ങ്ങു​ന്ന​തും​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തും​ ​കൊ​ച്ചു​വേ​ളി​യി​ലാ​ണ്.​ ​അ​തി​നു​പ​രി​യാ​യ​ ​വി​ക​സ​ന​മൊ​ന്നും​ ​അ​വി​ടെ​ ​വ​ന്ന​തു​മി​ല്ല.​ ​ന​ഗ​ര​ത്തി​ന് ​തൊ​ട്ട​ടു​ത്താ​യി​ട്ടും​ ​ഒ​രു​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​ഉ​ണ്ടാ​കേ​ണ്ട​ ​സൗ​ക​ര്യ​ങ്ങ​ളി​ൽ​ ​പ​ല​തും​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​ഇ​നി​യും​ ​ഉ​ണ്ടാ​കേ​ണ്ട​താ​യി​ട്ടാ​ണി​രി​ക്കു​ന്ന​ത്.​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​ ​യാ​ത്രാ​സൗ​ക​ര്യം​ത​ന്നെ​യാ​ണ് ​പ്ര​ധാ​ന​ ​പ്ര​ശ്നം.


നേ​മം​ ​കോ​ച്ചിം​ഗ് ​ടെ​ർ​മി​ന​ലാ​യി​ ​വി​ക​സി​ക്കു​ക​യും​ ​കൊ​ച്ചു​വേ​ളി​യി​ൽ​ ​കൂ​ടു​ത​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​രി​ക​യും​ ​ചെ​യ്താ​ൽ​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​ഇ​പ്പോ​ൾ​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​തി​ക്കും​ ​തി​ര​ക്കും​ ​കു​റ​യും.​കൂ​ടു​ത​ൽ​ ​ട്രെ​യി​നു​ക​ൾ​ ​ആ​രം​ഭി​ക്കാ​നും​ ​സാ​ധി​ക്കും.​ ​പ്ളാ​റ്റ് ​ഫോ​മു​ക​ൾ​ ​വേ​ണ്ട​ത്ര​ ​ഇ​ല്ലാ​ത്ത​താ​ണ് ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​ന്റെ​ ​വ​ള​ർ​ച്ച​ ​മു​ര​ടി​പ്പി​ച്ച​ത്.​ ​നേ​മ​ത്ത് ​അ​തി​ന് ​സൗ​ക​ര്യം​ ​ല​ഭി​ക്കു​ന്ന​തോ​ടെ​ ​ട്രെ​യി​നു​ക​ളു​ടെ​ ​കാ​ത്തു​കി​ട​പ്പും​ ​ഇ​ല്ലാ​താ​ക്കാം.​ ​നേ​മ​ത്ത് ​ആ​ദ്യ​ഘ​ട്ട​മാ​യി​ ​അ​ഞ്ച് ​സ്റ്റേ​ ​ബ്ളിം​ഗ് ​ലൈ​നു​ക​ളും​ ​ര​ണ്ട് ​ഡി​ക്ക് ​ലൈ​നു​ക​ളും​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​കോ​ച്ചു​ക​ളു​ടെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​ര​ണ്ട് ​പി​റ്റ് ​ലൈ​നു​ക​ളും​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​നി​ർ​മ്മി​ക്കും.​ ​മൊ​ത്തം​ ​പ​ത്ത് ​പി​റ്റ് ​ലൈ​നു​ക​ളും​ ​പ​ന്ത്ര​ണ്ട് ​സ്റ്റേ​ബ്ളിം​ഗ് ​ലൈ​നു​ക​ളു​മാ​ണ് ​നേ​മം​ ​ടെ​ർ​മി​ന​ലി​ൽ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ആ​വ​ശ്യ​മാ​യ​ത്ര​ ​സി​ക്ക് ​ലൈ​നു​ക​ൾ,​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ ,​ ​വ​ർ​ക്ക്ഷോ​പ്പ് ​തു​ട​ങ്ങി​യ​വ​യും​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​ണ്.


പു​തി​യ​ ​ട്രെ​യി​നു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള​ ​കേ​ര​ള​ത്തി​ന്റെ​ ​മു​റ​വി​ളി​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​ന് ​പ്ര​ധാ​ന​ ​കാ​ര​ണം​ ​ലൈ​നു​ക​ളു​ടെ​യും​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ലെ​ ​സൗ​ക​ര്യ​ക്കു​റ​വു​മാ​ണ്.​ ​നേ​മം​ ​ടെ​ർ​മി​ന​ൽ​ ​പൂ​ർ​ണ​തോ​തി​ലാ​യാ​ൽ​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​പ്ളാ​റ്റ് ​ഫോ​മു​ക​ൾ​ ​ഒ​ഴി​ഞ്ഞു​കി​ട്ടും.​ ​അ​തു​വ​ഴി​ ​പു​തി​യ​ ​സ​ർ​വീ​സ് ​തു​ട​ങ്ങാ​നും​ക​ഴി​യും.​ ​അ​ടു​ത്ത​ ​ന​വം​ബ​റി​ൽ​ ​നേ​മം​ ​ടെ​ർ​മി​ന​ലി​ന്റെ​ ​ഒ​ന്നാം​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്.​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ത്ത​ന്നെ​ ​പ​ണി​ ​മു​ന്നോ​ട്ടു​പോ​യാ​ലേ​ ​ഇ​ത് ​സാ​ദ്ധ്യ​മാ​കൂ.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​ജ​ന​പ്ര​തി​നി​ധി​ക​ളും​ ​ഒ​പ്പം​ത​ന്നെ​ ​ഉ​ണ്ടാ​വു​ക​യും​ ​വേ​ണം.


ത​ല​സ്ഥാ​ന​ന​ഗ​രി​യു​ടെ​ ​പ്രാ​ധാ​ന്യം​ ​ഉ​ൾ​ക്കൊ​ണ്ട് ​വ്യോ​മ​-​റെ​യി​ൽ​-​റോ​ഡ് ​ഗ​താ​ഗ​ത​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​പ​തി​ന്മ​ട​ങ്ങ് ​വ​ർ​ദ്ധി​ച്ചാ​ലേ​ ​ന​ഗ​ര​വി​ക​സ​നം​ ​ഉ​റ​പ്പാ​ക്കാ​നാ​കൂ.​ ​ആ​ ​വ​ഴി​ക്ക് ​ഇ​നി​യും​ ​ഏ​റെ​ ​സ​ഞ്ച​രി​ക്കാ​നു​ണ്ട്.​ ​വി​മാ​ന​ത്താ​വ​ള​ ​വി​ക​സ​നം​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​ ​കു​രു​ക്കി​ൽ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.​ ​സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​നേ​രി​ട്ട് ​കോ​ട​തി​യി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​ഇ​ത്ത​രം​ ​പ്ര​ശ്ന​ത്തി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​യും​ ​വ്യ​വ​സാ​യ​-​ ​വാ​ണി​ജ്യ​ ​മേ​ഖ​ല​ക​ളു​ടെ​യും​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​ണ് ​മു​ൻ​ഗ​ണ​ന​ ​ന​ൽ​കേ​ണ്ട​ത്.​ ​ആ​ ​നി​ല​യ്ക്ക് ​നോ​ക്കു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​പ്പോ​ഴ​ത്തെ​ ​നീ​ക്ക​ങ്ങ​ൾ​ ​ത​ല​സ്ഥ​ാന​ ​ന​ഗ​ര​ത്തി​ന്റെ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കി​ണ​ങ്ങു​ന്ന​താ​ണോ​ ​എ​ന്ന് ​സം​ശ​യ​മു​ണ്ട്.​ ​റോ​ഡ് ​ഗ​താ​ഗ​ത​ ​വി​ക​സ​ന​പ്ര​ശ്ന​ത്തി​ലും​ ​ന​ഗ​രം​ ​ബ​ഹു​ദൂ​രം​ ​പി​ന്നി​ൽ​ത്ത​ന്നെ​യാ​ണ്.​ ​ത​മ്പാ​നൂ​രി​ലും​ ​കി​ഴ​ക്കേ​കോ​ട്ട​യി​ലും​ ​കി​ട​ന്ന് ​വ​ട്ടം​ ​ചു​റ്റു​ന്ന​തി​ന​പ്പു​റം​ ​ഒ​രു​ ​പ​ദ്ധ​തി​യും​ ​പു​തു​താ​യി​ ​വ​രു​ന്നി​ല്ല.​ ​ദീ​ർ​ഘ​ദൂ​ര​ ​സ​ർ​വീ​സു​ക​ൾ​ക്കാ​യി​ ​ഇൗ​ഞ്ച​യ്ക്ക​ലി​ൽ​ ​ബൈ​പാ​സി​നോ​ട് ​ചേ​ർ​ന്ന് ​പു​തി​യൊ​രു​ ​ബ​സ് ​ടെ​ർ​മി​ന​ൽ​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​നി​ർ​ദ്ദേ​ശ​വും​ ​ക​ട​ലാ​സ് ​വി​ട്ട് ​പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​ ​ജ​ന​ങ്ങ​ളു​ടെ​ ​യാ​ത്രാ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ക​ണ്ട​റി​ഞ്ഞ് ​പു​തി​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ഴാ​ണ് ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​ന​ഗ​ര​വും​ ​വ​ള​രു​ന്ന​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY