SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.58 PM IST

കൊവിഡ്: മാപ്പിംഗ് പദ്ധതിയുമായി പത്തനംതിട്ട നഗരസഭ

vv

പത്തനംതിട്ട: കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ അനുവദിക്കുന്ന ഇളവുകളെ തുടർന്നുള്ള സാഹചര്യം നേരിടാൻ പുതിയ മാപ്പിംഗ് പദ്ധതിയുമായി പത്തനംതിട്ട നഗരസഭ. പ്രാദേശിക ലോക്ക് ഡൗൺ നടപ്പാക്കാനാണ് സർക്കാർ നിർദ്ദേശം.
നഗരത്തിലെ ഓരോ വാർഡിലെയും ആക്ടീവ് കേസുകൾ മനസ്സിലാക്കാൻ കഴിയുന്നതരത്തിൽ കളർകോഡ് ഉപയോഗിച്ച് നഗരസഭയുടെ ഭൂപടം തയ്യാറാക്കും. ഏറ്റവും കൂടുതൽ കേസുകൾ നിലനിൽക്കുന്ന വാർഡുകൾക്ക് ചുവന്ന നിറം നൽകും. ആക്ടീവ് കേസുകളുടെ തോത് അനുസരിച്ച് ഓറഞ്ച്, മഞ്ഞ കളറുകളും നിലവിൽ പോസിറ്റീവ് കേസുകളുമില്ലാത്ത വാർഡുകൾക്ക് പച്ച നിറവും നൽകിയാണ് മാപ്പ് തയ്യാറാക്കിയിട്ടുള്ളത്.
പൊലീസ്, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് വ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ വാർഡുകളുടെ പേര് വിവരങ്ങളും ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിന കണക്കുകൾ തദ്ദേശ സ്വയംഭരണസ്ഥാപന അടിസ്ഥാനത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ നഗരസഭയാണ് പത്തനംതിട്ട. നഗരസഭാ കാര്യാലയത്തിലെ കൺട്രോൾ റൂം വാർഡ് കൗൺസിലർമാർ, വാർഡ് കോർഡിനേറ്റർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിദിന വിരങ്ങൾ തയ്യാറാക്കുന്നത്. പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസർ സുനിതയാണ് നേതൃത്വം നൽകുന്നത്. ആക്ടീവ് കേസ് ഹീറ്റ് മാപ്പ് തയ്യാറാക്കിയത് നഗരസഭയുടെ കൊവിഡ് ജാഗ്രതാ സെൽ ആണ്. നഗരത്തിലെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ കോർകമ്മിറ്റി യോഗം ചേരുമെന്ന് ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അറിയിച്ചു.

ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് 08 (ഫിഷർമാൻ കോളനി ഭാഗം), വാർഡ് 14 (ഇലഞ്ഞിമം പള്ളത്ത് ഭാഗം), വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വാർഡ് 03 (സ്റ്റേഡിയം റോഡ് മുതൽ കോലിഞ്ചിപ്പള്ളി റോഡ് വരെയുള്ള ഭാഗം ), ചെന്നീർക്കര ഗ്രാമപഞ്ചായത്ത് വാർഡ് 12 (രാമൻചിറ അമ്പലത്തുംപാട് റോഡിൽ , എത്തരത്തിൽ കലുങ്ക് മുതൽ അമ്പലത്തുംപാട് ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും വരുന്ന ഭാഗങ്ങൾ ), ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വാർഡ് 07, 13 (പൂർണമായും), ഇലന്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് 05,08,09 (പൂർണമായും). കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17 (വെട്ടിക്കത്തറ ചിറവയൽ ഭാഗം ), റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് വാർഡ് 03 (കടവുംപുഴ എം.ടി.എൽ.പി.സ്‌കൂൾ ജംഗ്ഷൻ മുതൽ മണ്ണാത്തറ സി.എം എസ് പള്ളിപ്പടി വരെയും, തുളിമൺ ബോർമ്മപ്പടി ഭാഗം വരെയും ), വാർഡ് 02 (ചവറംപ്ലാവ് പുതവേൽപടി മുതൽ കരീക്കാട്ടിൽ ഭാഗം വരെ)എന്നീ പ്രദേശങ്ങളിൽ ജൂൺ 15 മുതൽ ജൂൺ 22 വരെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.

ഇന്നലെ 480 പേർക്ക് കൊവിഡ്


ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 477 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.