കൊച്ചി: പതിനഞ്ച് ദിവസത്തിനകം ബി.ഐ.എസിന് അപേക്ഷ സമർപ്പിക്കണമെന്നും നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഹാൾമാർക്കിംഗ് ലൈസൻസ് എടുക്കാൻ ഒരു മാസത്തെ സമയം അനുവദിക്കണമെന്നും കേരള ഹൈക്കോടതി ജഡ്ജി വി.ജി. അരുൺ ഉത്തരവിട്ടു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ(AKGSMA ) അഞ്ച് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ലൈസൻസ് എടുക്കാനുള്ള ഒരുമാസ കാലയളവിൽ അവർക്കെതിരെ മറ്റ് യാതൊരു നടപടികളും പാടില്ലെന്നും ഉത്തരവിൽ പറയുന്നു. AKGSMA യ്ക്കു വേണ്ടി അഡ്വ. നേമം ചന്ദ്രബാബു ഹാജരായി. ലൈസൻസ് എടുക്കാനുള്ള വ്യാപാരികൾക്ക് വളരെയേറെ സഹായകരമായ വിധിയായി ഇതിനെ കാണുന്നതായി എ.കെ.ജി.എസ്.എം.എ പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |