തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച ഏപ്രിൽ 21 മുതൽ ലോക്ക് ഡൗൺ തുടങ്ങിയ മെയ് 8 വരെ അമ്പത് ശതമാനം പ്രവൃത്തി ദിനങ്ങൾ ജോലിക്ക് ഹാജരായ കരാർ ജോലിക്കാർക്കും ദിവസ വേതനക്കാർക്കും മുഴുവൻ ശമ്പളവും നൽകും. അമ്പത് ശതമാനം ജോലിക്ക് ഹാജാരാകാത്തവർക്ക് ഹാജരായ ജോലി ദിവസത്തെ ശമ്പളം നൽകും.
തൊഴിലുറപ്പുകാർക്ക് തുടരാം
തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരെ അടുത്തവർഷം മാർച്ച് 31 വരെ തുടരാൻ അനുവദിക്കുമെന്ന് മന്ത്രി എം .വി .ഗോവിന്ദൻ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ തൊഴിൽ മേഖലകൾ പ്രതിസന്ധി നേരിടുമ്പോൾ പഞ്ചായത്ത് ഭരണ സമിതികൾ വിവിധ കാരണങ്ങൾ പറഞ്ഞ് കരാർ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥിതിയുണ്ട്. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് കരാർ തൊഴിലാളികൾക്ക് തുടരാൻ അനുമതി നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |