SignIn
Kerala Kaumudi Online
Sunday, 16 June 2019 8.38 PM IST

വിദ്യാഭ്യാസ കലണ്ടറിനു സർക്കാർ അംഗീകാരം നല്കി

education

തിരുവനന്തപുരം: 2019-20 അദ്ധ്യയനവർഷത്തെ വിദ്യാഭ്യാസ കലണ്ടറിനു അംഗീകാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്കു 203 അദ്ധ്യയന ദിവസങ്ങളും വൊക്കേഷണൽ ഹയർ സെക്കൻഡറിക്ക് 226 അദ്ധ്യയന ദിവസങ്ങളും ഉണ്ടായിരിക്കും. 2019 ആഗസ്റ്റ് 17, 24, 31, ഒക്ടോബർ 5, 2020 ജനുവരി 4, ഫെബ്രുവരി 22 എന്നീ ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ ആയിരിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രണ്ടാം ശനിയാഴ്ചകളും പൊതു അവധി ദിവസങ്ങളും ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർമാർ എന്നിവരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികൾക്കും ഒറ്റ പേജിലുള്ള കലണ്ടർ അച്ചടിച്ച് നൽകേണ്ടതാണ് എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.