SignIn
Kerala Kaumudi Online
Saturday, 24 July 2021 1.08 AM IST

കേന്ദ്ര സർക്കാർ നടപടികൾ ഫലം കണ്ടു; ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ

twitter

ന്യൂഡൽഹി: ഇടക്കാല ചീഫ് കംപ്ലയൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. പുതിയ ഐ.ടി ചട്ടങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും ഉദ്യോഗസ്ഥന്റെ വിവരങ്ങൾ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റർ അറിയിച്ചു. ഐ.ടി ഇന്റർമീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്ന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി.

ഐ.ടി ചട്ടം പ്രാബല്യത്തിൽ വന്നതോടെ ട്വിറ്റർ ഒഴികെയുള്ള സോഷ്യൽ മീഡിയ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ പുതിയ ഐ.ടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കും എന്നാരോപിച്ച ട്വിറ്റർ ഉത്തരവ് നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര സർക്കാർ നടപടി കടുപ്പിച്ചത്.

പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കാനുളള അവസാന തീയതി മേയ്​ 25ന് ആയിരുന്നു. എന്നാൽ ഐ.ടി നിയമങ്ങൾ നടപ്പാക്കാൻ കാലതാമസം വന്നതോടെ കേന്ദ്രം കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുകയായിരുന്നു. പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിൻമേൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ് പുതിയ നിയമം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, TWITTER, NEW IT RULES, CENTRAL, CENTRALGOVERNMENT, CENTRAL GOVERNMENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.