കട്ടപ്പന: മീൻ പിടിക്കുന്നതിനിടെ ഇടുക്കി ജലാശയത്തിൽ 2 പേരെ കാണാതായി. ഉപ്പുതറ മാട്ടുത്താവളം കുമ്മിണിയിൽ ജോയിസ്(31), ഇല്ലിക്കൽ മനേഷ്(31) എന്നിവരാണ് ജലാശയത്തിൽ മുങ്ങിത്താഴ്ന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മാണിക്കകത്ത് രതീഷ് (31) രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മൂവരും ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻപാറയിൽ മീൻ പിടിക്കാനെത്തിയത്. കരയിൽ നിന്ന് വല വീശുന്നതിനിടെ ജോയിസ് കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനായി മനേഷ് ജലാശയത്തിലേക്ക് ചാടിയെങ്കിലും ഒഴുക്കിൽപ്പെട്ടു. പാറയിൽ പിടിത്തം കിട്ടിയ മനേഷിന് രക്ഷപ്പെടാൻ അവസരം ലഭിച്ചിരുന്നു. ഇതിനിടെ ജോയിസിന്റെ കൈ ഉയർന്നുവന്നത് കണ്ട് വീണ്ടും രക്ഷിക്കാനായി നീന്തിയപ്പോൾ ഇരുവരും മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് രതീഷ് സമീപത്തെ വീടുകളിലെത്തി വിവരമറിയിച്ചു. നാട്ടുകാർ ജലായശത്തിൽ തെരച്ചിൽ തുടങ്ങിയെങ്കിലും , സ്ഥലത്തേയ്ക്ക് റോഡില്ലാത്തതിനാൽ പൊലീസും അഗ്നിശമന സേനയും എത്താൻ വൈകി. രാത്രി 7.30 ഓടെ അഗ്നിശമന സേനയും തിരച്ചിൽ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയും ജലാശയത്തിലെ ഒഴുക്കും തെരച്ചിലിന് തടസമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |