തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന മോദി സർക്കാർ നയത്തിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിൽ നടന്ന സമരം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും കോഴിക്കോട് ആദായനികുതി ഓഫീസിനു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പിയും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |