SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.15 PM IST

അഞ്ച് വയസുകാരനെ തിരയിൽപെട്ട് കാണാതായി

കടയ്ക്കാവൂർ: കടൽക്കരയിൽ കളിക്കുന്നതിനിടയിൽ തിരയിൽപെട്ട് അഞ്ചുവയസുകാരനെ കാണാതായി. അഞ്ചുതെങ്ങ് പഞ്ചായത്തിൽ നെടുങ്ങണ്ട പുതിയ പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ ഷംനാദ് -അൻസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹബാസിനെയാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് രണ്ടോടെയായിയുന്നു സംഭവം. കടൽ ഭിത്തിയോട് ചേർന്നാണ് ഇവരുടെ വീട്. ഷഹബാസും സഹോദരൻ ഷബാസും (8) കടൽക്കരയിൽ കളിച്ചുകൊണ്ടിരിക്കെ ശക്തമായ തിരമാലയിൽപ്പെട്ട് ഷഹബാസ് മറിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരൻ ഷഹബാസിനെ പിടിച്ചുനിറുത്താൻ ശ്രമിച്ചെങ്കിലും തിരയിൽ കാണാതാവുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും ഷഹബാസിനെ കണ്ടെത്താനായില്ല. തുടർന്ന് അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു വിവരമറിയിച്ചതിനെതുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ്, ലോക്കൽ പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരുടെയും സഹകരണത്തോടെ തെരച്ചിൽ നടത്തുകയാണ്. ഷിഫാന ഫാത്തിമ, ഷഹനാസ് എന്നിവരാണ് ഷഹബാസിന്റെ മറ്റു സഹോദരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.