SignIn
Kerala Kaumudi Online
Tuesday, 18 June 2019 12.19 AM IST

ഐൻസ്റ്റീൻ വി​ശേഷങ്ങൾ

einstein

ശാസ്ത്രലോകത്തെ മഹാപ്രതി​ഭ.കു​ട്ടി​ക്കാ​ല​ത്ത് ​മ​ന്ദ​ബു​ദ്ധി​യാ​ണോ​ ​എ​ന്ന് സം​ശ​യി​ച്ച​ ​ഐൻ​സ്റ്റീൻ പ്ര​പ​ഞ്ച​ ​മു​റ്റ​ത്ത് ​ശാ​സ്ത്ര​ഭാ​വ​ന​ക​ളു​മാ​യി​ ​

ക​ളി​ച്ചു​ ​ര​സി​ച്ചു.​ ​അ​ദ്ദേ​ഹം ശാ​സ്ത്ര​ലോ​ക​ത്തി​ന് സം​ഭാ​വ​ന​ ​ചെ​യ്ത ആ​പേ​ക്ഷി​ക​താ സി​ദ്ധാ​ന്ത​ത്തി​ന് നൂറ്റി​നാല് വ​യ​സ്.

നോ​ബൽസ​മ്മാ​ന​വും ആ​ദ്യ​ ​ഭാ​ര്യ​യും

സ​ഹ​പാ​ഠി​യായമി​ലേ​വാ​ ​മാ​രി​ഷി​നെ​യാ​ണ് ​ഐൻ​സ്റ്റീൻ വി​വാ​ഹം​ ​ക​ഴി​ച്ച​ത്.​ ​ത​ന്റെ​ ​സി​ദ്ധാ​ന്ത​ങ്ങ​ളു​മാ​യി ജീ​വി​ച്ച ഐൻ​സ്റ്റീ​ൻ വീ​ട്ടി​ലെ​ ​ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് ​അ​റി​ഞ്ഞി​രു​ന്നി​ല്ല. ഗ​വേ​ഷ​ണ​ത്തോ​ടു​ ​ഗ​വേ​ഷ​ണം.​ ​കി​ട്ടു​ന്ന തു​ച്ഛ​മാ​യ​ ​ശ​മ്പ​ളം​ ​മി​ലേ​വ​യെ​ ​ഏ​ല്പി​ക്കും.​

​അ​തു​കൊ​ണ്ട് വീ​ട്ടു​കാ​ര്യ​ങ്ങൾ​ ​ന​ട​ത്താൻ മി​ലേ​വ​ ​പാ​ടു​പെ​ട്ടു. ആ​ശ​യ​പ​ര​മാ​യും ഈ​ ​ദ​മ്പ​തി​കൾ വി​രു​ദ്ധ​ ​ധ്രു​വ​ങ്ങ​ളി​ലാ​യി​രു​ന്നു. ജർ​മ്മ​നി​യോ​ട് ​ര​ണ്ടു​പേർ​ക്കും​ ​വെ​റു​പ്പാ​യി​രു​ന്നെ​ങ്കി​ലും ജർ​മ്മ​നി​യി​ലെ പ്ര​ശ​സ്ത​മായ വി​ല്യം​ ​കൈ​സർ​ ​ഇൻ​സ്റ്റി​റ്റ്യൂ​ട്ടിൽ മു​ഴു​വൻ​ ​സ​മ​യ​ ​ഗ​വേ​ഷ​ണ​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ ​ചെ​യ്ത​പ്പോൾ​ ​ഐൻ​സ്റ്റീൻ അ​തു​ ​സ്വീ​ക​രി​ച്ചു.​ ​മ​ക്ക​ളു​മാ​യി​ ​താൻ ജർ​മ്മ​നി​യി​ലേ​ക്കി​ല്ലെ​ന്ന് മി​ലേവ ​പ​റ​ഞ്ഞു.​ ​അ​തോ​ടെ​ ​ഇ​രു​വ​രും​ ​വേർ​പി​രി​ഞ്ഞു.​ ​പി​രി​യാൻ നേ​ര​ത്ത് ​ഐൻ​സ്റ്റീൻ ​പ​റ​ഞ്ഞു​:​ ​

''നാ​ളെ​യൊ​രി​ക്കൽ എ​നി​ക്ക് ​നോ​ബൽ​ ​സ​മ്മാ​നം​ ​കി​ട്ടു​മ്പോൾ​ ​സ്വ​ത്തെ​ല്ലാം നി​ന​ക്കും​ ​മ​ക്കൾ​ക്കും​ ​നൽ​കും"".​ ​അ​ത​ദ്ദേ​ഹം പാ​ലി​ക്കു​ക​യും​ചെ​യ്തു.​ ​നോ​ബൽ​ ​സ​മ്മാ​ന​ത്തു​ക​യു​ടെ​ ​പ​കു​തി​ ​ര​ണ്ടാം​ ​ഭാ​ര്യ​യാ​യ​ ​എ​ത്സ​യു​ടെ പൂർ​ണ​ ​സ​മ്മ​ത​ത്തോ​ടെ ഐൻ​സ്റ്റീൻ​ ​മി​ലേ​വ​യ്ക്ക് നൽ​കി.

മ​ന്ദ​ബു​ദ്ധി​യെ​ന്ന് സം​ശ​യി​ച്ച പ്ര​തിഭ

കു​ട്ടി​ക്കാ​ല​ത്ത് ​മ​റ്റു​ ​കു​ട്ടി​ക​ളെ​പ്പോ​ലെ​ ​ക​ളി​ക​ളി​ലൊ​ന്നും​ ​ഐൻ​സ്റ്റീൻ താ​ത്‌​പ​ര്യം​ ​കാ​ണി​ച്ചി​രു​ന്നി​ല്ല.​ ​എ​വി​ടെ​യെ​ങ്കി​ലും ഒ​റ്റ​യ്ക്കു​ ​ആ​ലോ​ചി​ച്ചി​രി​ക്കും.​ ​ഒ​മ്പ​തു​ ​വ​യ​സാ​യി​ട്ടും​ ​സം​സാ​രം​ ​കു​റ​വ്.​ ​മ​ന്ദ​ബു​ദ്ധി​യാ​ണോ​ ​എ​ന്നു​ ​പോ​ലും​ ​ചി​ലർ​ ​സം​ശ​യി​ച്ചു.​ ​അ​ച്ഛ​നെ​യും​ ​അ​മ്മ​യെ​യും ഇ​തു​ ​വ​ള​രെ​യ​ധി​കം​ ​വേ​ദ​നി​പ്പി​ച്ചി​രു​ന്നു.

അ​ഞ്ചാ​റു​വ​യ​സു​ള്ള​പ്പോൾ​ ​ഒ​രി​ക്കൽ​ ​ഐൻ​സ്റ്റീൻപ​നി​ ​പി​ടി​ച്ചു​ ​കി​ട​ക്കു​ക​യാ​യി​രു​ന്നു.​ ​അ​ന്നു അ​ച്ഛൻ​ ​ക​ട​യിൽ നി​ന്നു​വ​ന്ന​പ്പോൾ​ ​ഒ​രു കൊ​ച്ചു വ​ട​ക്കു​നോ​ക്കി​യ​ന്ത്രം​ ​സ​മ്മാ​ന​മാ​യി​ ​നൽ​കി.​ ​അ​തോ​ടെ​ ​പ​നി​ ​പ​മ്പ​ ​ക​ട​ന്നു.​ ​കൊ​ച്ചു​ ​ക​ണ്ണാ​ടി​പ്പെ​ട്ടി​യിൽ വ​ട​ക്കോ​ട്ട് തി​രി​ഞ്ഞി​രി​ക്കു​ന്ന​ ​കാ​ന്ത​സൂ​ചി​യിൽ​ ​നോ​ക്കി​ ​ആ​ ​ബാ​ലൻ​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ഇ​രു​ന്നു. അ​ത്ഭു​ത​ങ്ങ​ളു​ടെ​യും കൗ​തു​ക​ങ്ങ​ളു​ടെ​യും​ ​ലോ​ക​ത്ത് ​ഐൻ​സ്റ്റീ​നെ ന​യി​ച്ച​തിൽ​ ആ സ​മ്മാ​ന​ത്തി​നും​ ​വ​ലിയ പ​ങ്കു​ണ്ട്.

മണ്ടൻ മാഷ് വി​ര​ട്ടി

ചെ​റി​യ​ ​കാ​ര്യ​ങ്ങൾ​ക്ക് ​പോ​ലും സം​ശ​യം​ ​ചോ​ദി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു ഐൻ​സ്റ്റീ​ന്.​ ​ജർ​മ്മ​നി​യിൽ​ ​പ്രാ​ഥ​മിക സ്കൂ​ളിൽ സം​ശ​യം​ ​ചോ​ദി​ക്കു​ന്ന​ ​കു​ട്ടി​യെ​ ​മ​ര​മ​ണ്ട​നാ​യി​ ​ചി​ല​ ​അ​ദ്ധ്യാ​പ​കർ ക​ണ്ടു.​ ​ഒ​രി​ക്കൽ​ ​ക്ളാ​സിൽ​ ​സം​ശ​യം​ ​ചോ​ദി​ച്ച​ ​ഐൻ​സ്റ്റീ​നെ​ ​അ​ദ്ധ്യാ​പ​കൻ​ ​ശ​രി​ക്കും​ ​വി​ര​ട്ടി.​ ​ക്ളാ​സി​ന് ​ശേ​ഷം ത​ന്നെ വ​ന്നു​ ​കാ​ണാ​നും​ ​ആ​ജ്ഞാ​പി​ച്ചു. പേ​ടി​ച്ചു​വി​റ​ച്ചു​ ​മു​ന്നിൽ​ ​വ​ന്ന ഐൻ​സ്റ്റീ​നോ​ട് ​ഇ​നി​ ​മേ​ലാൽ​ ​സം​ശ​യം​ ​ചോ​ദി​ക്ക​രു​തെ​ന്നും മ​ണ്ടൻ​ ​മാ​ഷ് ​താ​ക്കീ​തു​ ​ചെ​യ്തു.

ഐൻ​സ്റ്റീൻ​ ​യ​ഹൂ​ദ​ക്കു​ട്ടി​യാ​യി​രു​ന്ന​തി​നാൽ അ​ദ്ധ്യാ​പ​കർ​ ​പ​ല​പ്പോ​ഴും​ ​അ​വ​നെ​ ​ക​ളി​യാ​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്തു.​ ​ജർ​മ്മ​നി​യിൽ​ ​അ​ക്കാ​ല​ത്ത് ​യ​ഹൂ​ദ​രോ​ട് വി​ദ്വേ​ഷ​വും വൈ​രാ​ഗ്യ​വും ക​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു.​ ​എ​ന്തി​നും​ ​ഏ​തി​നും​ ​സം​ശ​യം​ ​ചോ​ദി​ക്കു​ന്ന​ ​കു​ട്ടി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​നോ​ട്ട​പ്പു​ള്ളി​യാ​യി​രു​ന്നു. തി​രു​മ​ണ്ട​നെ​ന്ന് ചി​ലർ​ ​ക​ളി​യാ​ക്കു​ക​യും​ ​ചെ​യ്തു.

ഇ​രു​പ​ത്തി​യാ​റാം​ ​വ​യ​സിൽ

ഐൻ​സ്റ്റീൻപ്ര​ശ​സ്തി​യു​ടെ കൊ​ടു​മു​ടി​യി​ലെ​ത്തു​മ്പോൾ​ ​പ്രാ​യം​ ​വെ​റും​ ​ഇ​രു​പ​ത്തി​യാ​റ്.​ ​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ക​യും​ ​ഞെ​ട്ടി​ക്കു​ക​യും​ ​ചെ​യ്ത ഗ​വേ​ഷ​ണ​ങ്ങ​ളിൽ​ ​ഭൂ​രി​ഭാ​ഗ​വും അ​തി​നു​മു​മ്പ് അ​ദ്ദേ​ഹം​ ​ന​ട​ത്തി​യ​താ​യി​രു​ന്നെ​ന്ന​റി​യു​മ്പോ​ഴാ​ണ് ​ദൈ​വം​ ​സ​മ്മാ​നി​ച്ച ആ​ ​ശി​ര​സി​നെ​ ​നാം​ ​ന​മി​ച്ചു​പോ​കു​ന്ന​ത്. ഭൗ​തി​ക​ ​ശാ​സ്ത്ര​ത്തി​ന്റെ​ ​ച​രി​ത്ര​ത്തിൽ​ത്ത​ന്നെ​ ​ഇ​ത്ര​യും​ ​ചെ​റു​പ്രാ​യ​ത്തിൽ​ ​ബു​ദ്ധി​ശ​ക്തി​ ​തെ​ളി​യി​ച്ച​ ​പ്ര​തി​ഭ​കൾ​ ​കു​റ​വാ​ണ്.

ന്യൂ​ട്ട​നും ഐൻ​സ്റ്റീ​നും

ഐ​സ​ക് ന്യൂ​ട്ടൻ പ്ര​ശ​സ്തി​യു​ടെ​ ​കൊ​ടു​മു​ടി​ ​ക​യ​റു​ന്ന​ത് ​ഇ​രു​പ​ത്തി​ ​മൂ​ന്നാം​ ​വ​യ​സിൽ.​ ​ഗു​രു​ത്വ​ാകർ​ഷ​ണ​ ​സി​ദ്ധാ​ന്തം,​ ​പ്ര​കാ​ശ​സി​ദ്ധാ​ന്തം, ഗ​ണി​ത​ ​ശാ​സ്ത്ര​ത്തി​ലെ​ ​ബൈ​നോ​മീ​യൽ​ ​സി​ദ്ധാ​ന്തം, കാൽ​ക്കു​ല​സ് ​എ​ന്ന പു​തി​യ​ ​ഗ​ണി​ത​ ​രീ​തി​ ​എ​ന്നി​വ​ ​ന്യൂ​ട്ടൻ​ ​വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് ​ഈ​ ​പ്രാ​യ​ത്തി​ലാ​ണ്.​ ​ഇ​രു​പ​ത്തി​യേ​ഴാ​മ​ത്തെ​ ​വ​യ​സിൽ അ​ദ്ദേ​ഹം പ്ര​ശ​സ്ത​മാ​യ​ ​കേം​ബ്രി​ഡ്ജ് സർ​വ​ക​ലാ​ശാ​ല​യിൽ​ ​ഗ​ണി​ത​ശാ​സ്ത്ര ​പ്രൊ​ഫ​സ​റാ​യി​. ​ഇ​രു​പ​ത്തി​യാ​റാ​മ​ത്തെ​ ​വ​യ​സിൽ​ ​ഐൻ​സ്റ്റീൻ സൂ​റി​ച്ച് ​സർ​വ​ക​ലാ​ശാ​ല​യിൽ പ്രൊ​ഫ​സ​റാ​യി.

സ്വ​ഭാവ സ​വി​ശേ​ഷ​ത​കൾ

പാ​റി​പ്പ​റ​ക്കു​ന്ന​ ​ത​ല​മു​ടി,തി​ള​ങ്ങു​ന്ന​ ​ക​ണ്ണു​കൾ,​ ​ത​മാ​ശ​ ​ക​ലർ​ന്ന സം​സാ​രം,​ ​സം​ഗീ​ത​ബോ​ധം​ ​എ​ന്നി​വ​യാൽ​ ​ഐൻ​സ്റ്റീൻ​ ​ഏ​വ​രു​ടെ​യും​ ​പ്രീ​തി​യും​ ​സ്നേ​ഹ​വും​ ​നേ​ടി.​ ​ഒ​രി​ക്കൽ​ ​ഐൻ​സ്റ്റീൻ​ ​സ്വ​ന്തം ആ​പേ​ക്ഷി​ക​താ​സി​ദ്ധാ​ന്ത​ത്തെ​ക്കു​റി​ച്ചു​ ​ക്ളാ​സെ​ടു​ക്കു​മ്പോൾ​ ​കു​റെ​ ​വി​ദ്യാർ​ത്ഥി​കൾ​ ​ഒ​രു​ ​സം​ശ​യം​ ​ഉ​ന്ന​യി​ച്ചു. '​സർ ആ​പേ​ക്ഷി​കത എ​ന്ന​ ​ആ​ശ​യം​ ​ക​ടു​ക​ട്ടി ഒ​ന്നും പി​ടി​കി​ട്ടു​ന്നി​ല്ല." ​ഐൻ​സ്റ്റീൻ ചി​രി​ച്ചു​കൊ​ണ്ടു​ ​പ​റ​ഞ്ഞു.​ ​''നി​ങ്ങൾ​ ​ഒ​രു​ ​സു​ന്ദ​രി​യോ​ട് സം​സാ​രി​ച്ചി​രി​ക്കു​മ്പോൾ​ ​ഒ​രു​ ​മ​ണി​ക്കൂർ​ ​ഒ​രു​ ​മി​നി​റ്റാ​യി​ ​തോ​ന്നും. അ​തേ​സ​മ​യം ചൂ​ടു​ള്ള​ ​അ​ടു​പ്പിൽ​ ​വി​രൽ ഒ​രു​ ​മി​നി​ട്ട് വ​ച്ചാ​ലോ.​ ആ ഒ​രു​ ​മി​നി​ട്ട് ഒ​രു​ ​മ​ണി​ക്കൂ​റാ​യി​ ​തോ​ന്നും.​ ​ഇ​ത്രേ​യു​ള്ളൂ​ ​ആ​പേ​ക്ഷി​ക​താ​സി​ദ്ധാ​ന്ത​വും."" ശാ​സ്ത്ര​ത്തി​ലെ ക​ടു​ക​ട്ടി​യായ കാ​ര്യ​ങ്ങൾ​ ​പോ​ലും​ ​ര​സ​ക​ര​മാ​യി​ ​അ​വ​ത​രി​പ്പി​ക്കാൻ ഐൻ​സ്റ്റീ​ന് ​പ്ര​ത്യേക സാ​മർ​ത്ഥ്യ​മു​ണ്ടാ​യി​രു​ന്നു.​ ​ഐൻ​സ്റ്റീ​ന് ​മൊ​സാർ​ട്ടി​ന്റെ​ ​സം​ഗീ​തം​ ​വ​ള​രെ​ ​ഇ​ഷ്ട​മാ​യി​രു​ന്നു. വ​യ​ലിൻ​ ​വാ​യ​ന​യി​ലും​ ​മി​ടു​ക്ക​നാ​യി​രു​ന്നു.

സ​മ​വാ​ക്യം

ഐൻ​സ്റ്റീൻ​ ​എ​ന്നപേ​രു​കേൾ​ക്കു​മ്പോൾ​ത്ത​ന്നെ വി​ദ്യാർ​ത്ഥി​ക​ളു​ടെ​യും​ ​ജ​ന​ങ്ങ​ളു​ടെ​യും മ​ന​സിൽ ഓ​ടി​യെ​ത്തു​ന്ന​ ​ഒ​രു സ​മ​വാ​ക്യ​മു​ണ്ട് . മാ​സ് ​എ​നർ​ജി സ​മ​വാ​ക്യം.
E ​=​ ​mc 2

ഊർ​ജ്ജം ​=​ ​പി​ണ്ഡം x പ്ര​കാശ വേ​ഗ​ത്തി​ന്റെ​ ​വർ​ഗം.​ ​ദ്ര​വ്യ​വും​ ​ഊർ​ജ്ജ​വും ര​ണ്ട​ല്ല.​ ​അ​വ​ ​ഒ​രേ​ ​പ്ര​കൃ​തി​യു​ടെ​ ​ര​ണ്ടു​ ​രൂ​പ​ങ്ങൾ​ ​മാ​ത്ര​മാ​ണ് എ​ന്ന​താ​ണ് ഈ സ​മ​വാ​ക്യ​ത്തി​ന്റെ അ​ടി​സ്ഥാ​നം.​
​ഐൻ​സ്റ്റീൻ സി​ദ്ധാ​ന്ത​മ​നു​സ​രി​ച്ച് ച​ലി​ക്കു​ന്ന​ ​വ​സ്തു​വി​ന്റെ​ ​നീ​ളം,​ ​അ​തി​ന്റെ​ ​പി​ണ്ഡം,​ ​സ​മ​മാ​യ​ ​ത്വ​ര​ണം എ​ന്നി​വ​യെ​ല്ലാം ആ​പേ​ക്ഷി​ക​മാ​ണ്.

നോ​ബൽ​ ​സ​മ്മാ​ന​ം

1921​ ​ലാണ് ​ഐൻ​സ്റ്റീ​ന് ​ഭൗ​തി​ക​ ​ശാ​സ്ത്ര​ത്തി​നു​ള്ള​ ​നോ​ബൽ​ ​ സ​മ്മാ​നം ലഭിക്കുന്നത്. ആ​പേ​ക്ഷി​ക​താ​ ​സി​ദ്ധാ​ന്ത​ത്തി​നാ​യി​രു​ന്നി​ല്ല​ ​അ​ത്.​ ​പ്ര​കാ​ശ​ ​വൈ​ദ്യുത പ്രതിഭാസത്തിനാണ് ( ഫോട്ടോ ഇലക്ട്രിക് ഇഫക്ട് )​ നോ​ബൽ സ​മ്മാ​നം​ ​ല​ഭി​ച്ച​ത്. ഊർ​ജ്ജം പാ​ക്ക​റ്റു​ക​ളാ​ണെ​ങ്കിൽ​ ​പ്ര​കാ​ശ​വും ഊർ​ജ്ജ​ത്തി​ന്റെ ഒ​രു​ ​രൂ​പം ത​ന്നെ​യാ​ണെ​ങ്കിൽ,​ ​പ്ര​കാ​ശ​വും പാ​ക്ക​റ്റു​ക​ളാ​യി​രി​ക്ക​ണ​മ​ല്ലോ എ​ന്ന് ​ഐൻ​സ്റ്റീൻ​ ​ചി​ന്തി​ച്ചു. ഭൗ​തി​ക​ ​ശാ​സ്ത്ര​ത്തെ​ ​സം​ബ​ന്ധി​ച്ച് വി​പ്ള​വ​ക​ര​മായ വ​ഴി​ത്തി​രി​വാ​യി​രു​ന്നു​ ​ഈ​ ​ചി​ന്ത.​ ​പ്ര​കാശ പാ​ക്ക​റ്റു​ക​ളെ ഐൻ​സ്റ്റീൻ​ ​ഫോ​ട്ടോ​ണു​കൾ​ ​എ​ന്നു വി​ളി​ച്ചു.​ ​ഇ​തി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​പ്ര​കാ​ശ​ ​വൈ​ദ്യു​ത​സി​ദ്ധാ​ന്ത​ത്തെ​ ​വ്യാ​ഖ്യാ​നി​ച്ചു.

ലോ​ക​ത്തെ ഞെ​ട്ടി​ച്ച കാ​ര്യ​ങ്ങൾ

വി​ശി​ഷ്ടാ​പേ​ക്ഷി​ക​താ​ ​സി​ദ്ധാ​ന്ത​ത്തി​ലൂ​ടെ ഐൻ​സ്റ്റീൻ ഏ​ഴു​ ​കാ​ര്യ​ങ്ങ​ളിൽ ശാ​സ്ത്ര​ലോ​ക​ത്തെ​ ​ഞെ​ട്ടി​ച്ചു.​ ​അ​പേ​ക്ഷി​ക​താ​ ​സി​ദ്ധാ​ന്ത​ത്തി​ലെ പ്ര​ധാ​ന​ ​ക​ണ്ടെ​ത്ത​ലു​ക​ളാ​ണി​വ.
1.​ ​എ​ല്ലാ​ ​ച​ല​ന​വും​ ​ആ​പേ​ക്ഷി​ക​മാ​ണ്.​ ​ച​ല​ന​ത്തി​ന് ​ഒ​രു​ ​ആ​ധാ​ര​മു​ണ്ട്.

2.​ ​പ്ര​കാ​ശ​വേ​ഗം​ ​മാ​ത്ര​മാ​ണ്സ്ഥി​ര​വും​ ​കേ​വ​ല​വും.​ ​പ്ര​കാ​ശ​ത്തി​നാ​ണ് ​ഏ​റ്റ​വും​ ​വേ​ഗം.

3.​ ​ച​ലി​ക്കു​ന്നവേ​ഗ​ത്തി​ന​നു​സ​രി​ച്ച് ​ഒ​രു​ ​വ​സ്തു​വി​ന്റെ പി​ണ്ഡം വർ​ദ്ധി​ക്കു​ന്നു.

4.ഊർ​ജ്ജ​വും​ ​ദ്ര​വ്യ​വും​ ​ഒ​ന്നു​ ​ത​ന്നെ.

5.ര​ണ്ടു​ ​സം​ഭ​വ​ങ്ങൾ​ ​നി​രീ​ക്ഷ​ക​ന്റെ​ ​സ്ഥാ​നം,​ ​ച​ല​നം എ​ന്നി​വ​യ​നു​സ​രി​ച്ച് വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

6.​ ​ദ്ര​വ്യ​ത്തിൽ​ ​നി​ന്ന് സ്വ​ത​ന്ത്ര​മാ​യി വേ​റൊ​രു സ്ഥ​ല​മി​ല്ല.

7.​ ​സ​മ​യ​വും​ ​ദ്ര​വ്യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALBERT EINSTEIN LIFE, NOBEL PRIZE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.