SignIn
Kerala Kaumudi Online
Thursday, 18 April 2024 10.33 PM IST

ഫേസ്ബുക്കിൽ നിരവധി യുവാക്കളെ 'തേച്ച' അശ്വതി അച്ചു ഒടുവിൽ പിടിയിൽ, അറസ്റ്റിലായത്  കൊല്ലം സ്വദേശിനിയായ 32കാരി

fake-id-

ശാസ്താംകോട്ട : യുവതികളുടെ ചിത്രം ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിപ്പുനടത്തിയ യുവതി പൊലീസിന്റെ പിടിയിലായി. കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് അറസ്റ്റു ചെയ്തത്. രമ്യയുടെയും പ്രഭയുടെയും ഫേസ് ബുക്കിലെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിൽ അശ്വതി ശ്രീകുമാർ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. തുടർന്ന് യുവാക്കളുമായി മെസഞ്ചറിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

അനുശ്രീ അനുവിന്റെ ബന്ധുവെന്ന് പറഞ്ഞ് പ്രതിയായ അശ്വതി യുവാക്കളെ നേരിൽക്കണ്ടും അക്കൗണ്ട് വഴിയും പണം സ്വീകരിച്ചിരുന്നു. നാലു വർഷത്തിനിടെ സമാന രീതിയിൽ തട്ടിപ്പിനിരയായ യുവാക്കൾ ഈ അക്കൗണ്ടുകൾ വ്യാജമാണെന്ന കുറിപ്പ് പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പങ്കുവെച്ചിരുന്നു. ഇത് പരാതിക്കാരിയായ പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തൃക്കാക്കര ഇൻഫോപാർക്ക് സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തി ശൂരനാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, FACEBOOK, ASWATHI ACHU, KOLLAM, ASWATHI SREEKUMAR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.