SignIn
Kerala Kaumudi Online
Friday, 19 April 2024 5.44 PM IST

ഭാര്യ ഭർത്താക്കന്മാർക്ക് സന്ദേശവുമായി ബെറ്റർ ഹാഫ്

better-half

പുതുതലമുറയിലെ ഭാര്യാ ഭർത്താക്കന്മാർക്ക് ശക്തമായ സന്ദേശവുമായെത്തുകയാണ് ബെറ്റർ ഹാഫ് എന്ന ഹ്രസ്വചിത്രം. ഡാളസ് ജംഗ്ഷൻ പ്രൊഡക്ഷൻസും മല്ലു കഫേ റേഡിയോയും ലയോറ ടി.വി മീഡിയാസിനും വേണ്ടി സൂസി സാമുവൽ നിർമ്മിച്ച ഈ ചിത്രം ടിക്ക് ടോക്ക് താരം ശരത്ത് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്നു. ഡാളസ് ജംഗ്ഷൻ ചാനലിൽ ടെലികാസ്റ്റ് ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. അമേരിക്കൻ മലയാളികളായ അജോ സാമുവൽ, സീതു റോബിൻ, ആഷിഷ്, പ്രിൻസ് ജോസഫ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം, കൊച്ചിൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സന്ദേശ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഇൻവെന്റീവ് ഷോർട്ട് ഫിലിമിൽ മൂന്നാം സ്ഥാനവും മികച്ച സൗണ്ട് മിക്സിംഗിനുള്ള അവാർഡും 'ബെറ്റർ ഹാഫ് ' നേടിയിരുന്നു. ലോകത്തെ മികച്ച ഏഴ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കുകയും ചെയ്തു. കുട്ടികൾ ഇല്ലാത്ത ദീപുവിന്റെയും ഭാര്യയുടെയും ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. പഴയ ഊഷ്മളത ഇല്ലാത്ത ദാമ്പത്യ ജീവിതത്തിൽ, ദീപു മറ്റ് പെൺകുട്ടികളുടെ സാമീപ്യം കൊതിക്കുന്നു. സുഹൃത്തായ അച്ചായൻ ജെസിക്ക എന്ന പെൺകുട്ടിയെ പരിചയപ്പെടുത്തുന്നു. തുടർന്ന് ഒരു ഹോട്ടൽ മുറിയിൽ അവർ കണ്ടുമുട്ടുന്നു. തന്റെ ഭർത്താവിനെ ചികിത്സിക്കാനുള്ള പണത്തിനാണ് താൻ വേശ്യാവൃത്തി ചെയ്യുന്നതെന്ന ജെസിക്കയുടെ വാക്കുകൾ കേട്ട് ദീപു ഞെട്ടി. അവന്റെ മനസിനെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. അയാൾ ജെസിക്കയ്ക്ക് പണം നൽകിയിട്ട് വീട്ടിലെത്തി. ദീപുവായി അജോ സാമുവലും ഭാര്യയായി സീതു റോബിനും അച്ചായനായി ആഷിഷും അഭിനയിച്ചിരിക്കുന്നു. പി.ആർ.ഒ: അയ്മനം സാജൻ. ഹിമി ഹരിദാസ്, ആഷിഷ് ജേക്കബ് തെക്കേടത്ത്, പ്രിൻസ് ജോസഫ്, ബേബി റോസ് റോബിൻ, ഷിബിറോയ്, വിസ്മയ എസ്. കാതറിൻ, ആൻ.ആഷിഷ്, റോഷൻ റോയ്, മാസ്റ്റർ കലിബ് ആഷിഷ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.