ഭോപ്പാൽ: ബ്ലാക്ക്, വൈറ്റ്, യെല്ലോ ഫംഗസുകൾക്ക് പിന്നാലെ രാജ്യത്ത് ഗ്രീൻ ഫംഗസ് ബാധ സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് മുക്തി നേടിയ മുപ്പത്തിനാലുകാരനാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട് ചെയ്തത്. യുവാവിനെ ചികിത്സയ്ക്കായി മുംബയിലേക്ക് മാറ്റി.
ഗ്രീൻ ഫംഗസ് ആസ്പഗുലിസിസ് അണുബാധയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ, പഠനങ്ങൾ ആവശ്യമാണെന്നും ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ചെസ്റ്റ് ഡിസീസസ് വകുപ്പ് മേധാവി ഡോ.രവി ദോസി പറഞ്ഞു. ശ്വാസകോശത്തെ ബാധിക്കുന്ന അപൂർവ തരം അണുബാധയാണ് ആസ്പഗുലിസിസ്.
ഇയാൾക്ക് പനിയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു.ബ്ലാക്ക് ഫംഗസ് ബാധിച്ചതാണെന്നാണ് ആദ്യം ഡോക്ടർമാർ കരുതിയത്. വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ഗ്രീൻ ഫംഗസാണെന്ന് സ്ഥിരീകരിച്ചത്.
Possibly the first patient detected with Green fungus, in Indore and shifted to Mumbai by air ambulance for treatment. He recovered from COVID-19 recently but underwent a test on suspicion that he had contracted black fungus! pic.twitter.com/Anys2ciXab
— Anurag Dwary (@Anurag_Dwary) June 15, 2021
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |