SignIn
Kerala Kaumudi Online
Monday, 26 July 2021 10.32 AM IST

കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നു, സംസ്ഥാനത്തുടനീളം പരിമിത സർവീസുകൾ നടത്തും

ksrtc-
KSRTC

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടനീളം കെഎസ്ആർടിസി പരിമിതമായ സർവീസുകൾ നടത്തും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സർവ്വീസ് നടത്തുകയെന്ന് കെ എസ് ആർ ടി സി എം ഡി പത്രകുറിപ്പിൽ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സി, ഡി കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% കൂടിയ ) പ്രദേശങ്ങളിൽ സ്റ്റോപ്പ് അനുവദിക്കില്ല. യാത്രക്കാർ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കാണ് സർവീസുകൾ നടത്തുക. ദീർഘദൂര സർവ്വീസുകൾക്ക് നിലവിലെ ഡ്യൂട്ടി പാറ്റേൺ തുടരും എന്നാൽ ഓർഡിനറി ബസുകളിൽ 12 മണിയ്ക്കൂർ എന്ന നിലയിൽ യാത്രക്കാരുടെ ആവശ്യാനുസരണമാകും സർവീസ് നടത്തുക. യാത്രാക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവ്വീസുകൾ നടത്തും.

സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ശനി , ഞായർ ദിവസങ്ങളിൽ അവശ്യ സർവ്വീസുകൾ ഒഴികെ സർവ്വീസ് നടത്തുകയില്ലെന്നും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദീർഘദൂര സർവ്വീസുകൾ പുനരാരംഭിക്കുമെന്നും എം ഡി അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC BUS, LOCKDOWN LIFTING, COVID KERALA, KERALA PUBLIC TRANSPORT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.