SignIn
Kerala Kaumudi Online
Tuesday, 03 August 2021 6.35 AM IST

'ഒന്നാണ് നമ്മൾ' ജില്ലാതല ഉദ്ഘാടനം നടത്തി

ഇടുക്കി: കൊവിഡ് 19 ന്റെ സാഹചര്യത്തിൽ വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതുമൂലം കുട്ടികൾക്ക് കൂട്ടുകൂടാൻ ഓൺലൈനായി സംഘടിപ്പിച്ച ഊരുകൂട്ടം 'ഒന്നാണ് നമ്മൾ' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവ്വഹിച്ചു.

ജില്ലയിലെ 66 പ്രാദേശിക പഠനകേന്ദ്രങ്ങൾ ,13 ഊരുവിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ വോളണ്ടിയർമാരെ നിയമിച്ച് ഓൺലൈൻ പഠനവും പഠന പിന്തുണയും നൽകി.

ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലെ പാർശ്വവൽകൃത സമൂഹത്തിലെ പ്രൈമറി തലത്തിലെ ഓൺലൈൻ സൗകര്യം ലഭ്യമായ കുട്ടികൾക്ക് വിദ്യാലയ അനുഭവങ്ങൾ പരിചയപ്പെടുത്താനും കൂട്ടുകൂടാനും ഭാഷാശേഷി വളർത്താനും അവരുടെ തനത് കലകൾ മറ്റു കുടികളിലെ കുട്ടികൾക്ക് പരിചയപ്പെടുത്താനുംമാകും.ആരോഗ്യം, സാഹിത്യം, നാടൻപാട്ട് മുതലായ മേഖലയിലെ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്താനും അദ്ധ്യാപകരുമായി രസകരമായി സംവദിച്ച് സ്‌കൂളിനോടും പഠനത്തിനുമുള്ള താല്പര്യം വർദ്ധിപ്പിക്കാനും ഒന്നാണ് നമ്മൾ പരിപാടി പ്രയോജനകരമാണ്. വൈകുന്നേരം രണ്ടു മണിക്കൂർ വീതം പൊതുവായും പിന്നീട് ക്ലാസ് തിരിച്ചുമാണ് ഓൺലൈൻ ഊരുകൂട്ടം നടത്തുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള പ്രോജക്ട് ഡയറക്ടർ ഡോ. എ.പി കുട്ടികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡി . ബിന്ദു മോൾ ,വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് വി.എതുടങ്ങിയവർ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.