SignIn
Kerala Kaumudi Online
Friday, 19 April 2024 5.57 AM IST

കൊവിഡ് മുക്തരായ ഭാര്യയും ഭർത്താവും മരിച്ച നിലയിൽ

death

വൈക്കം : ഭാര്യയെ വീടിനുള്ളിൽ കട്ടിലിലും, ഭർത്താവിനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെമ്മനാകരി, ആഞ്ഞിലത്തറയിൽ തങ്കച്ചൻ (55), ഭാര്യ ഓമന (56) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാവിലെ ഇരുവരെയും പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വാതിലുകൾ തുറന്ന നിലയിലായിരുന്നു. ഇരുവരും കൊവിഡ് മുക്തരായിരുന്നു. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു ഓമന. സാമ്പത്തിക പ്രതിസന്ധിയും അലട്ടിയിരുന്നതായി സൂചനയുണ്ട്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് തങ്കച്ചൻ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നു. തങ്കച്ചൻ ഞരമ്പ് മുറിച്ച നിലയിലാണ് തൂങ്ങി നിന്നിരുന്നത്. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല. വൈക്കം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി ഡി. ശില്പയും സ്ഥലത്തെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.