തിരുവനന്തപുരം: കെ. സുധാകരൻ ചുമതലയേറ്റ ശേഷം എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന നേതൃയോഗത്തിൽ, തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലൂടെ പാർട്ടി പ്രവർത്തകർ അധിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടി സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വികാരാധീനനായി. തിരഞ്ഞെടുപ്പിൽ കൂട്ടായ നേതൃത്വമെന്ന് നേതാക്കളെല്ലാം ആവർത്തിച്ചിട്ടും തന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലാണ് അദ്ദേഹം വികാരാധീനനായത്.
ഇത്തരത്തിൽ പരസ്യവിമർശനങ്ങൾക്ക് തടയിടുന്നതിന് കെ.പി.സി.സി അച്ചടക്കസമിതിയെ നിയോഗിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുന്നോട്ടുവച്ചു. ഇക്കാര്യവും വരുന്ന രാഷ്ട്രീയകാര്യസമിതി യോഗം ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |