കോട്ടയം: ലോക്ക് ഡൗൺ ഇളവുകളിൽ ഉൾപ്പെടുത്തി ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സർക്കാർ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ലോക്ക് ഡൗണിന്റെ ആരംഭകാലത്ത് ഇളവുകൾ ഉണ്ടായിരുന്നു. എന്നാൽ സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട് വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതാണ്. മദ്യശാലകൾ വരെ തുറക്കാനാണ് തീരുമാനം. ആരാധനാലയങ്ങളിൽ യഥാവിധി നടക്കേണ്ട ദൈനംദിന ചടങ്ങുകളോടൊപ്പം നിയന്ത്രിതമായി വിശ്വാസികൾക്ക് ദർശനം നടത്താൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |