ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെയും ചികിത്സയിലുള്ളവരുടെയും എണ്ണം കുറയുന്നു. ഇന്നലെ പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് പുതുതായി 62,224 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.22 ശതമാനം. 2542 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറയുകയാണ്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 8,65,432 പേർ. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.92ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
കൂടുതൽ പേർ സുഖം പ്രാപിക്കുന്നതിനാൽ, തുടർച്ചയായ 34ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതലാണ്. 1,07,628 പേർ കൂടി രോഗമുക്തരായി. രോഗമുക്തി നിരക്ക് 95.8 ശതമാനമായി വർധിച്ചു.
പ്രതിരോധ കുത്തിവയ്പിൽ 26 കോടി എന്ന നേട്ടവും ഇന്ത്യ നേടി. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 26,19,72,014 വാക്സിൻ ഡോസുകളാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |