SignIn
Kerala Kaumudi Online
Thursday, 28 March 2024 2.38 PM IST

തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് ഇളവുകൾ

s

ആലപ്പുഴ: ജില്ലയിൽ പ്രതിവാര കൊവിഡ് പരിശോധന നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് ഏർപ്പെടുത്തിയ ഇളവുകളും നിയന്ത്രണങ്ങളും ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. ജൂൺ 10 മുതൽ 16 വരെയുള്ള ടി.പി.ആർ നിരക്കിനെ അടിസ്ഥാനമാക്കി ​ 23 വരെയാണ് നിയന്ത്രണങ്ങളും ഇളവുകളും.

ടി.പി.ആർ എട്ടു ശതമാനത്തിൽ കുറവായ, രോഗവ്യാപനം കുറഞ്ഞ പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടു മുതൽ 20 ശതമാനം വരെ ടി.പി.ആറുള്ള രോഗവ്യാപന രൂക്ഷത കുറഞ്ഞ പ്രദേശങ്ങളെ ബി വിഭാഗത്തിലും 20 മുതൽ 30 ശതമാനം വരെ ടി.പി.ആറുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 30 ശതമാനത്തിനു മുകളിൽ ടി.പി.ആറുള്ള അതിതീവ്ര രോഗവ്യാപന പ്രദേശങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് നിയന്ത്രണങ്ങളും ഇളവുകളുമുള്ളത്.

പ്രതിവാര കൊവിഡ് പരിശോധന നിരക്ക് ബ്രായ്ക്കറ്റിൽ

 സി വിഭാഗത്തിൽ വരുന്ന പഞ്ചായത്തുകൾ


കുത്തിയതോട് (24.32 ശതമാനം), വീയപുരം(23.32)

 ബി വിഭാഗത്തിൽ വരുന്ന തദ്ദേശ സ്ഥാപനങ്ങൾ


നഗരസഭകൾ- ആലപ്പുഴ (13.67), ചെങ്ങന്നൂർ (9.37), ചേർത്തല (8.36), ഹരിപ്പാട് (12.89), മാവേലിക്കര (10.87), കായംകുളം(13.55)
ഗ്രാമപഞ്ചായത്തുകൾ- അരൂക്കുറ്റി(14.59), അരൂർ(13.27), ഭരണിക്കാവ്(9.97), മണ്ണഞ്ചേരി(13.33), ബുധനൂർ(9.63), ചെന്നിത്തല തൃപ്പെരുംന്തുറ(8.86), ചേർത്തല തെക്ക്(11.06), ചെറുതന (8.44), ചിങ്ങോലി (8.81), എടത്വ (10.84), എഴുപുന്ന (16.87), കടക്കരപ്പള്ളി(8.35), കഞ്ഞിക്കുഴി (12.62), കോടംതുരുത്ത്(11.76), കൃഷ്ണപുരം(15.60), മാരാരിക്കുളം വടക്ക് (11.94), മാരാരിക്കുളം തെക്ക്(13.80), മാവേലിക്കര താമരക്കുളം(9.86), മാവേലിക്കര തെക്കേക്കര(12.07), മുഹമ്മ (10.91), മുളക്കുഴ(10.99), നെടുമുടി(10.18), നീലംപേരൂർ (8.82), നൂറനാട് (8.29), പാലമേൽ (12.06), പത്തിയൂർ(12.27), പെരുമ്പളം(10.19), പുളിങ്കുന്ന് (9.25), പുന്നപ്ര വടക്ക് (9.45), രാമങ്കരി(11.64), തകഴി(8.04), തലവടി(9.63), തണ്ണീർമുക്കം (11.87), തൃക്കുന്നപ്പുഴ(8.51), തുറവൂർ(14.59), തൈക്കാട്ടുശേരി(12.50), വെൺമണി (10.15)

 എ വിഭാഗത്തിൽ വരുന്ന പഞ്ചായത്തുകൾ: ആറാട്ടുപുഴ(7.76), ആല (6.67), അമ്പലപ്പുഴ വടക്ക് (7.98), അമ്പലപ്പുഴ തെക്ക് (4.37), ആര്യാട് (7.86), ചമ്പക്കുളം (4.19), ചേന്നംപള്ളിപ്പുറം (7.27), ചേപ്പാട് (7.50), ചെറിയനാട് (3.26), ചെട്ടികുളങ്ങര (6.89), ചുനക്കര (7.16), ദേവികുളങ്ങര(6.02), കൈനകരി(5.36), കണ്ടല്ലൂർ(6.90), കാർത്തികപ്പള്ളി(4.19), കരുവാറ്റ(6.99), കാവാലം(7.64), കുമാരപുരം(5.53), മാന്നാർ(6.99), മുതുകുളം(7.11), മുട്ടാർ(6.39), പള്ളിപ്പാട്(3.15), പാണാവള്ളി(6.29), പാണ്ടനാട്(7.49), പട്ടണക്കാട്(4.90), പുലിയൂർ(6.56), പുന്നപ്ര തെക്ക്(4.71), പുറക്കാട്(6.19), തഴക്കര(6.85), തിരുവൻവണ്ടൂർ(7.55), വള്ളിക്കുന്നം(5.43), വയലാർ(6.41), വെളിയനാട് (5.04)

ടി.പി.ആർ നിരക്ക് കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കും. നിലവിലുള്ള പരിശോധന കേന്ദ്രങ്ങൾക്കു പുറമേ 14 മൊബൈൽ പരിശോധന കേന്ദ്രങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. ആലപ്പുഴ ജനറൽ ആശുപത്രിയിലും വനിത-ശിശു ആശുപത്രിയിലും ഓക്സിജൻ പ്ലാന്റുകൾ തയ്യാറായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.