SignIn
Kerala Kaumudi Online
Saturday, 20 April 2024 12.06 AM IST

റഷ്യക്ക് തലവേദനയായി പുതിയ കൊവിഡ് വകഭേദം

cc

മോസ്കോ : രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന കൊവിഡ് മോസ്‌കോ വകഭേദത്തിനെതിരെ സ്ഫുട്നിക് 5 വാക്സിൻ ഫലപ്രദമാണോയെന്നതിനെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തി വരികയാണെന്ന് റഷ്യയിലെ ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം. റഷ്യയിൽ കൊവിഡ് വാക്സിൻ വികസിപ്പിച്ചത് ഇവിടെയാണ്. ഗമാലെയാ രോഗ ഗവേഷണ കേന്ദ്രത്തലവൻ അലക്‌‌സാണ്ടർ ജിൻറ്റ്‌സ്‌ബർഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ വകഭേദത്തിനെതിരെ വാക്‌സിൻ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ പഠനഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ജിൻറ്റ്‌സ്ബർഗ് പറഞ്ഞു. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

മേയ് മാസത്തിലാണ് രാജ്യ തലസ്ഥാനമായ മോസ്‌കോയിൽ കൊവിഡിന്റെ പുതിയ വകഭേദം പടർന്നുപിടിച്ചത്. കഴിഞ്ഞ ഞായറാഴ്‌ച മോസ്‌കോ നഗരത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 7704 ആയി ഉയർന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 24ന് ശേഷം ആദ്യമായാണ് മോസ്കോയിൽ ഇത്രയും വലിയ പ്രതിദിന രോഗവർദ്ധന റിപ്പോർട്ട് ചെയ്യുന്നത്. മോസ്‌കോയിലെ സ്ഥിതി നിരീക്ഷിക്കുകയാണെന്നും പുതിയ വകഭേദത്തിനൊപ്പം മറ്റ് വകഭേദങ്ങളുമുണ്ടാകാമെന്ന് ഗമാലെയാ രോഗ ഗവേഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികൾ നേരിടാൻ പൂർണ സജ്ജമാണെന്നും

മോസ്‌കോ മേയ‌ർ സെർജി സോബ്‌യാനിൻ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി നഗരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.