SignIn
Kerala Kaumudi Online
Thursday, 25 April 2024 3.57 AM IST

'കോൺഗ്രസ് ടൂൾകിറ്റ്' കേസ്; ട്വിറ്റ‌ർ ഇന്ത്യ മാനേജിംഗ് ഡയറക്ടറെ ചോദ്യം ചെയ്തു

twitter

ന്യൂഡൽഹി: 'കോൺഗ്രസ് ടൂൾകിറ്റ്' കേസുമായി ബന്ധപ്പെട്ട് ട്വിറ്റര് ഇന്ത്യ മാനേജിംഗ് ഡയറക്ടർ
മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ. മേയ് 31ന് പൊലീസ് ബംഗളൂരുവിലെത്തിയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

മേയ് 18ന് ബി.ജെ.പി വക്താവ് സംബിത് പാത്ര ഒരു കത്ത് ട്വീറ്റ് ചെയ്തിരുന്നു. കൊവിഡിനെതിരായ കേന്ദ്ര സർക്കാരിന്റെ പോരാട്ടത്തിന് കോൺഗ്രസ് പുറത്തിറക്കിയ ടൂൾകിറ്റ് എന്നരോപിച്ചുകൊണ്ടുള്ള ഒരു കത്തായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റിനാണ് ട്വിറ്റർ മാനിപുലേറ്റഡ് മീഡിയ (ചില വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ തെറ്റായ വിവരം എന്നു ട്വിറ്റർ തന്നെ രേഖപ്പെടുത്തുന്നത്) ടാഗ് നൽകിയത്. ഈ ടാഗ് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്ര സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സാംബിത് പാത്രയുടെ ട്വീറ്റിന് ടാഗ് നൽകിയതിനെപ്പറ്റി വിശദാംശങ്ങൾ ചോദിച്ച് ഡൽഹി പൊലീസ് ട്വിറ്റർ ഇന്ത്യയ്ക്കു നോട്ടിസ് അയച്ചിരുന്നു. ഇതിന് കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്നാണ് മനീഷ് മഹേശ്വരിയെ അന്വേഷണ സംഘം ചോദ്യം ചെയ്തതെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംഘം ഡൽഹിയിലെയും ഗുരുഗ്രാമിലെയും ട്വിറ്റർ ഇന്ത്യയുടെ ഓഫീസുകളിൽ എത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TWITTER, CONGRESS TOOLKIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.