മലയാളത്തിന്റെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തൻ, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെർഫ്യൂം' റിലീസിനൊരുങ്ങി. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തിൽ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയിൽ നഗരമുണ്ടാക്കുന്ന സ്വാധീനവും പ്രലോഭന ങ്ങളും വെല്ലുവിളിയും ആഘാതവുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
നഗരത്തിലെത്തിയ വീട്ടമ്മയുടെ ജീവിതത്തിലെ കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്പോഴുണ്ടാകുന്ന നിസഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരവും പൊങ്ങച്ചവും ജീവിതത്തിലെ പൊട്ടിത്തെറികളുമൊക്കെ പെർഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകൻ ഹരിദാസ് പറയുന്നു.
നവാഗതരായ ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തൻ, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീൽ കുമാർ, ദിലീപ്, വിനോദ് കുമാർ, ശരത്ത് മോഹൻ, ബേബി ഷമ്മ, ചിഞ്ചുമോൾ, അൽ അമീൻ,നസീർ, സുധി, സജിൻ, രമ തുടങ്ങിയവരാണ് അഭിനേതാക്കൾ.
മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെയും നന്ദന മുദ്ര ഫിലിംസിന്റെയും ബാനറിൽ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരത്ത് ഗോപിനാഥ്, രചന: കെ.പി.സുനിൽ, ക്യാമറ: സജത്ത് മേനോൻ, സംഗീതം: രാജേഷ് ബാബു.കെ, ഗാനരചന: ശ്രീകുമാരൻ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് റ്റോട്. ഗായകർ: കെ.എസ്.ചിത്ര, മധുശ്രീ നാരായണൻ, പി.കെ.സുനിൽ കുമാർ, രഞ്ജിനി ജോസ്. പി.ആർ.ഒ: പി.ആർ.സുമേരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |