SignIn
Kerala Kaumudi Online
Wednesday, 28 July 2021 11.18 PM IST

സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍, ഒറ്റ- ഇരട്ടയക്ക നമ്പര്‍ അനുസരിച്ച് നിരത്തിലിറങ്ങും; മാര്‍ഗനിര്‍ദേശം ഇങ്ങനെ...

private-bus

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസ് നടത്തുന്നത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറങ്ങി. ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സർവ്വീസ് നടത്താനാകൂ. നാളെ ( വെള്ളിയാഴ്‌ച ) ഒറ്റയക്ക ബസുകൾ സർവ്വീസ് നടത്തണം. അടുത്ത തിങ്കളാഴ്‌ച ( 21-06-21), ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്‌ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.

ശനി, ഞായ‌ർ ദിവസങ്ങളിൽ ബസ് സർവ്വീസ് അനുവദിനീയമല്ല. നിർദേശം അംഗീകരിച്ച് സ്വകാര്യ ബസുകൾ നിരത്തിലിറങ്ങുമോയെന്ന് കണ്ടറിയേണ്ടതാണ്. എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വ്വീസ് നടത്താവുന്ന സാഹചര്യമല്ല നിലവില്‍ ഉള്ളതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അതിനാലാണ് ഒന്നിടവിട്ട ദിവസങ്ങള്‍ വച്ച് ബസുകള്‍ മാറി മാറി സര്‍വ്വീസ് നടത്തണമെന്ന നിബന്ധന കൊണ്ടു വന്നിരിക്കുന്നത്. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അഭ്യർത്ഥിച്ചിരിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRIVATE BUS, KERALA COVID, LOCKDOWN, ANTONYRAJU, TRANSPORT DEPARTMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.