SignIn
Kerala Kaumudi Online
Thursday, 25 April 2024 3.34 PM IST

അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം

അഞ്ചൽ : .സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനാൽ അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്നും നിയമന ഉത്തരവ് ലഭിച്ച മുഴുവൻ ഉദ്യോഗാർത്ഥികളെയും എത്രയും പെട്ടെന്ന് സ്കൂളുകളിൽ നിയമിച്ച്
ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാക്കണമെന്നും കെ .പി .എസ് .ടി .എ അഞ്ചൽ സബ്ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രധാനാദ്ധ്യാപകരില്ലാതെ ആയിരക്കണക്കിന് പ്രൈമറി സ്കൂളുകൾ പ്രതിസന്ധിയിലാണ്. ഓൺലൈൻ ക്ലാസുകൾ ഫലപ്രദമാകണമെങ്കിൽ ഒഴിവുള്ള എല്ലാ തസ്തികകളിലേക്കും എത്രയും പെട്ടെന്ന് അദ്ധ്യാപകരെ നിയമിക്കണമെന്ന് കെ .പി .എസ് .ടി .എ ആവശ്യപ്പെട്ടു. കെ .പി .എസ്. ടി. എ സംസ്ഥാനതലത്തിൽ നടത്തുന്ന ഗുരു സ്പർശം 2 പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചൽ സബ്ജില്ലയിൽ കുട്ടികൾക്ക് ടെലിവിഷൻ ഉൾപ്പടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുവാൻ തിരുമാനിച്ചു. അഞ്ചൽ സബ്ജില്ലാ പ്രസിഡന്റ് ദീപു ജോർജ്ജ്, സെക്രട്ടറി എസ് .സുൽഫത്ത് ,ട്രഷറർ ടി .എൻ.രാഹുൽ, പുനലൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജി. ജഗദീഷ് ബൈജു ,സുബീഷ് ജോർജ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.