കോട്ടയം : പി.എന്‍. പണിക്കര്‍ സ്മാരക ദേശീയ വായനാ മഹോത്സവത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10.30ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിക്കും. ഓണ്‍ലൈന്‍ ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓഡിനേറ്റർ കെ.ജെ പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരാകും. ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകരും വിദ്യാർത്ഥികളില്‍ ചടങ്ങില്‍ പങ്കെടുക്കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്, കുടുംബശ്രീ, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, കാന്‍ഫെഡ് എന്നിവയുടെ സഹകരണത്തോടെയാണ് വായനാ മാസാചരണവും വായനാ മഹോത്സവത്തിന്റെ 25-ാം വാര്‍ഷികവും സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് വായനാ ദിനമായ ജൂണ്‍ 19 മുതല്‍ ജൂലായ് 18 വരെ ഒരു മാസക്കാലം കുട്ടികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ക്വിസ്, പ്രസംഗം, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് www.pnpanickerfoundation.org എന്ന വെബ്സൈറ്റില്‍ ജൂണ്‍ 18-ന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |