SignIn
Kerala Kaumudi Online
Thursday, 18 April 2024 2.17 PM IST

വിവാദ ഉത്തരവിന്റെ മറവിൽ വെട്ടിയത് 289 മരങ്ങൾ

zzz

അടിമാലി: അടിമാലി ഫോറസ്റ്റ് റേഞ്ചിൽ വിവാദ ഉത്തരവിന്റെ മറവിൽ വെട്ടിയത് തേക്കും ഈട്ടിയും ഉൾപ്പെടെ 289 മരങ്ങൾ.മതിയായ രേഖകൾ ഇല്ലാതെയാണ് ഈട്ടിയടക്കമുള്ള മരങ്ങൾ വെട്ടിയത്. ആനവരട്ടി വില്ലേജ് പരിധിയിൽ ഈട്ടി വെട്ടയതിന് വനം വകുപ്പ് കേസെടുത്തു. സ്ഥലം ഉടമയ്ക്കും കച്ചവടക്കാർക്കുമെതിരെയാണ് കേസ്. അടിമാലി ഫോറസ്റ്റ് റേഞ്ചിൽ നടന്നത് അനധികൃത മരം മുറിയാണെന്ന് കൂടുതൽ വ്യക്തമാകുകയാണ്. 2020 ജനുവരി മുതൽ വിവാദ ഉത്തരവ് റദ്ദാക്കുന്ന കാലയളവ് വരെ 298 അപേക്ഷകളാണ് മരം വെട്ടുന്നതിന് അനുമതി തേടിക്കൊണ്ട് റേഞ്ച് ഓഫീസർക്ക് ലഭിച്ചത്. അതിൽ 98 ശതമാനം അപേക്ഷകളും റേഞ്ച് ഓഫീസർ അനുവദിച്ചു. ഈ ഉത്തരവിന്റെ മറവിൽ ഏതാണ്ട് മുന്നൂറിലധികം മരങ്ങളാണ് വെട്ടിക്കടത്തിയത്. പലയിടത്തും മതിയായ രേഖകൾ ഇല്ലാതെയാണ് റേഞ്ച് ഓഫീസർ മരം മുറിക്ക് അനുമതി നൽകിയതെന്ന് വ്യക്തമായിട്ടുണ്ട്. കല്ലാറിൽ ആനവിരട്ടി വില്ലേജിൽ ഈട്ടി മരങ്ങൾ വെട്ടാൻ അനുമതി നൽകിയതും നിയമ വിരുദ്ധമാണെന്ന് കണ്ടെത്തി. തഹസിൽദാറുടെ അനുമതിയില്ലാതെയാണ് ഇവിടെ ഈട്ടിവെട്ടിക്കടത്തിയത്. സംഭവത്തിൽ ഇന്നലെ ഫ്‌ളയിംഗ് സ്‌ക്വാഡ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥല ഉടമയെയും കച്ചവടക്കാരെയും പ്രതിയാക്കിയാണ് കേസ്. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവയിൽ ഈട്ടിമരങ്ങൾ വെട്ടിയത് നിയമ വിരുദ്ധമാണെന്ന് കണ്ടെത്തൽ. ഇവിടെ മരം മുറി നടന്നത് റവന്യു പുറം പോക്കിലാണെന്ന് സ്ഥലത്ത് പരിശോധന നടത്തിയ സർവെയർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി. റീസർവെ രേഖകളിൽ മരം മുറി നടന്ന സ്ഥലം പാറ പുറം പോക്ക് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടയ രേഖളിലെ സ്‌കെച്ച് ഭൂമിയോട് യോജിക്കുന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവെയർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതോടെ നിയമ പരമായിട്ടാണ് മരം മുറിക്ക് അനുമതി നൽകിയതെന്ന അടിമാലി റേഞ്ച് ഓഫീസറുടെ വാദം പൊളിയുകയാണ്

അതേ സമയം കുളത്തൂരിൽ അപകടഭീഷണിയായി നിന്ന വർഷങ്ങൾ പഴക്കമുള്ള ആഞ്ഞിലിമരം സ്ഥലവാസികളുടെ പരാതിയെ തുടർന്ന് നഗരസഭ മുൻകൈയെടുത്ത് മുറിച്ചുമാറ്റിയെങ്കിലും വിലപിടിപ്പുള്ള തടികൾ കടത്തിയതായി പരാതി. ഇക്കഴിഞ്ഞ 22നായിരുന്നു സംഭവം. കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം മെെനർ ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള തെറ്റിയാറിന്റെ കരയിൽ നിന്ന ആഞ്ഞിലി മരമാണ് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷാ ജോണിന്റെ നേതൃത്വത്തിൽ മുറിച്ചത്. മരം മുറിക്കുമ്പോൾ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരെത്തി മുറിച്ച തടികൾ ഇനം തിരിച്ച് വില നിശ്ചയിച്ച ശേഷം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് മുൻപാണ് തടികൾ കടത്തിയത്. മരം മുറിക്കാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ല. സംഭവത്തിൽ ദുരൂഹതയും ഗൂഢാലോചനയും ആരോപിച്ച് കോൺഗ്രസ് പൗണ്ട്കടവ് വാർഡ് കമ്മിറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. തടികൾ മോഷണം പോയതായി കാണിച്ച് നഗരസഭാ സെക്രട്ടറിയും വാർഡ് കൗൺസിലറും തുമ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.