SignIn
Kerala Kaumudi Online
Monday, 26 July 2021 10.17 AM IST

എച്ച്.ഐ.വി രോഗികൾക്കുള്ള പെൻഷൻ മുടങ്ങരുത്: മനുഷ്യാവകാശ കമ്മിഷൻ

hiv

തിരുവനന്തപുരം: എച്ച്.ഐ.വി രോഗികൾക്ക് സർക്കാർ പ്രതിമാസം നൽകുന്ന 1000 രൂപയുടെ പെൻഷൻ കൃത്യമായി വിതരണം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം ആരോഗ്യവകുപ്പ് സെക്രട്ടറി നാലാഴ്ചയ്ക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജൂലായ് 16ന് പരിഗണിക്കും. എച്ച്.ഐ.വി ബാധിതർക്ക് 6 മാസമായി പെൻഷൻ ലഭിക്കുന്നില്ലെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് നടപടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIV
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.