ന്യൂഡൽഹി: മൂന്നു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 56,70,350 ഡോസ് വാക്സിൻ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 2.18 കോടി ഡോസ് സംസ്ഥാനങ്ങളുടെ കൈവശമുണ്ട്. കേന്ദ്ര സർക്കാർ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകുന്ന വാക്സിനാണിത്. ഇതുവരെ 27.28 കോടി ഡോസാണ് സംസ്ഥാനങ്ങൾക്ക് നൽകിയത്. ഇതിൽ ഇന്നലെ വരെ 25.10 കോടി ഡോസ് കുത്തിവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |