സുൽത്താൻ ബത്തേരി: കൽപ്പറ്റ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു എന്നിവർക്കെതിരെ സുൽത്താൻ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിയാകാൻ ജാനുവിന് 10 ലക്ഷം രൂപ സുരേന്ദ്രൻ കോഴ നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജി പരിഗണിച്ചായിരുന്നു കൽപ്പറ്റ കോടതിയുടെ നിർദ്ദേശം. ബത്തേരി എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |