തിരുവനന്തപുരം: പട്ടയ ഭൂമിയിലെ മരംമുറിക്കലിനെ വനംകൊള്ള എന്ന് വിശഷിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ധനിക് ലാലും പ്രസിഡന്റ് സജുവും പറഞ്ഞു. വനഭൂമിയിൽ നിന്ന് ഒരു മരം പോലും മുറിക്കുകയോ കടത്തിക്കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. വിവാദത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ അടച്ചാക്ഷേപിക്കുന്നതും അഴിമതിക്കാരായി ചിത്രീകരിക്കുന്നതും അവസാനിപ്പിക്കണമെന്നും റവന്യുവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ നടന്ന വ്യാപക മരംമുറിക്കലിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |