SignIn
Kerala Kaumudi Online
Saturday, 20 April 2024 4.30 AM IST

വരുന്നൂ കൊർബിവാക്സ്, രണ്ട് ഡോസിന് 250രൂപ

vaccine

ന്യൂഡൽഹി: മൂന്നാം ക്ളിനിക്കൽ ട്രയൽ പുരോഗമിക്കുന്ന, ഹൈദരാബാദിലെ ബയോജിക്കൽ-ഇ കമ്പനിയുടെ കൊർബി വാക്‌സ് വാക്സിൻ രണ്ടു ഡോസിന് 250 രൂപയ്‌ക്ക് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഈ വാക്‌സിൻ കൊവിഡിന്റെ എല്ലാ വകഭേദങ്ങളെയും 90ശതമാനവും ചെറുക്കുമെന്നാണ് വിലയിരുത്തൽ.

അതിനിടെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്സ് അടുത്ത മാസം കുട്ടികളിൽ പരീക്ഷിക്കും. ഒക്‌ടോബറിൽ ലഭ്യമാകുന്ന വാക്‌സിൻ ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിൽ വിപ്ളവം സൃഷ്‌ടിക്കുമെന്ന് കൊവിഡ് വാക്‌സിൻ വർക്കിംഗ് ഗ്രൂപ്പ് അദ്ധ്യക്ഷൻ ഡോ. എൻ.കെ. വോറ പറഞ്ഞു. വിലക്കുറവിന് പുറമെ കൊർബിവാക്‌സ് കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാമെന്നതും നേട്ടമാണ്. 30കോടി ഡോസിന് കേന്ദ്രം ഓർഡർ നൽകിക്കഴിഞ്ഞു.

അമേരിക്കയിൽ മൂന്നാം ഘട്ട ക്ളിനിക്കൽ പരീക്ഷണം നടക്കുന്ന കൊവോവാക്‌സിനും 90 ശതമാനം ഫലപ്രാപ്തിയുണ്ട്. കുട്ടികളിലെ ക്ളിനിക്കൽ പരീക്ഷണം അടുത്ത മാസം തുടങ്ങുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ക്ളിനിക്കൽ പരീക്ഷണത്തിലുള്ള സൈഡഡ് കാഡിലയുടെ മെസഞ്ചർ വാക്സിൻ പൂനെയിലെ ജെനോവ ബയോ ഫാർമസ്യൂട്ടിക്കൽസ് സെപ്‌തംബറോടെ വിപണിയിലെത്തിക്കും. ചെലവു കുറഞ്ഞ വാക്സിനുകൾക്ക് ലോകം ഇന്ത്യയെ ആശ്രയിക്കുന്ന സ്ഥിതി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്നാം ലോക രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാനും ഇന്ത്യയ്ക്ക് കഴിയും.

കൊവിഷീൽഡ് ഇടവേള കുറയ്ക്കുമോ?

കൊവിഷീൽഡ് രണ്ട് ഡോസുകളുടെ ഇടവേള എട്ടാഴ്ചയായി കുറയ്ക്കണമെന്ന് ആവശ്യമുയരുന്നു. രണ്ടാം വ്യാപനമുണ്ടാക്കിയ ഡെൽറ്റാ വകഭേദത്തെ ഒരു ഡോസ് കൊണ്ട് പ്രതിരോധിക്കാനാവില്ലെന്നും രണ്ടാം ഡോസ് വൈകിയാൽ പ്രായമായവരിലും മറ്റും രോഗസാദ്ധ്യത കൂടുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ ആദ്യം ആറ്-എട്ട് ആഴ്ചകളായിരുന്നു ഇടവേള. മേയിൽ കേന്ദ്രം 12മുതൽ 16 ആഴ്ചയായി വർദ്ധിപ്പിച്ചു. ഇടവേള നീട്ടുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന ബ്രിട്ടനിലെയും മറ്റും പഠനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അത്. ഇന്ത്യയിലെ വാക്സിൻ ക്ഷാമവും ഇടവേള നീട്ടാൻ സർക്കാരിനെ പ്രേരിപ്പിച്ചു.

എന്നാൽ ഒറ്റ ഡോസ് കൊണ്ട് ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയാത്തതിനാൽ രണ്ടാം ഡോസ് പെട്ടെന്ന് നൽകണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ബ്രിട്ടനിൽ ഇതു നടപ്പാക്കിയിട്ടുണ്ട്. വൈറസിൽ കൂടുതൽ ജനിതകമാറ്റ സാദ്ധ്യത ഉള്ളതിനാൽ പെട്ടെന്ന് രണ്ടാം ഡോസ് നൽകി കൂടുതൽ പ്രതിരോധം ഉറപ്പാക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.