തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) പ്രോജക്ട് അസ്സിസ്റ്റ്ന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റുകൾക്കും സോഷ്യൽ വർക്കർമാർക്കും അപേക്ഷിക്കാം.
ഒരു വർഷത്തേക്കാണ് നിയമനം. ജൂൺ 25 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ http://nish.ac.
റസിഡന്റ് സൂപ്രണ്ടിനെ ആവശ്യമുണ്ട്
തിരുവനന്തപുരം: കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ, കേരള സാമൂഹിക ക്ഷേമ ബോർഡിന്റെ സഹായത്തോടെ നടത്തുന്ന 'സ്വാധാർ ഗൃഹ' ത്തിലേക്ക് ഒരു റസിഡന്റ് സൂപ്രണ്ടിനെ ആവശ്യമുണ്ട്. ശമ്പളം: 15,000 രൂപ. ബിരുദം, ബിരുദാനന്തര ബിരുദവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. മുൻപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40 - 60 വയസ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447586780, 9497783703. സെക്രട്ടറി, കേരള വർക്കിംഗ് വിമെൻസ് അസോസിയേഷൻ, കന്റോൺമെന്റിന് സമീപം, വികാസ് ഭവൻ - 33 എന്ന വിലാസത്തിൽ 15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |