SignIn
Kerala Kaumudi Online
Saturday, 20 April 2024 8.39 AM IST

കൂടുതൽ സർവീസുകളുമായി കെ.എസ്.ആർ.ടി.സി

s

ആലപ്പുഴ: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കെ.എസ്.ആ‌ർ.ടി.സി ജില്ലയിൽ കൂടുതൽ സർവീസുകൾ ആരംഭിച്ചു. ഇന്നലെ രാവിലെ യാത്രക്കാരുടെ തിരക്കിനനുസരിച്ചാണ് ദീർഘ ദൂര സർവീസുകളോടൊപ്പം ബൈ റൂട്ട് സർവീസുകളും ക്രമീകരിച്ചത്. എറണാകുളം, കോട്ടയം, കൊല്ലം തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് പുറമേ, കാവാലം ചമ്പക്കുളം, കൈനകരി, വൈക്കം,എടത്വ, തിരുവല്ല എന്നിവിടങ്ങളിലേക്ക് ഓർഡിനറി സർവീസുകളും നടത്തി. ദീർഘ ദൂര സർവ്വീസുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആലപ്പുഴ ഡിപ്പോയിൽ റിസർവേഷൻ കൗണ്ടർ പ്രവർത്തനം പുനഃരാരംഭിച്ചു. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കൗണ്ടറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

പുനരാരംഭിച്ച സർവീസുകൾ

ആലപ്പുഴ : പത്തനംതിട്ട ഫാസ്റ്റ് രാവിലെ 8ന്, രാവിലെ 6ന് തിരുവനന്തപുരത്തേക്കും 7ന് പാലക്കാടിനും സൂപ്പർ ഫാസ്റ്റ് ബസുകൾ
ചേർത്തല - രാവിലെ 4.55നും 6.35 നും തിരുവനന്തപുരം, 7.10 ന് സുൽത്താൻ ബത്തേരി, 06.00ന് പാലക്കാട്, 7.00ന് കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസുകൾ

മാവേലിക്കര - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് രാവിലെ 5.50ന്
കായംകുളം - പാലക്കാട് സൂപ്പർ ഫാസ്റ്റ് രാവിലെ 7ന്

ചെങ്ങന്നൂ‌ർ - രാവിലെ 5ന് പൊടിയാടി വഴിയും 5.30ന് മാവേലിക്കര വഴിയും അമൃത മെഡിക്കൽ കോളേജിലേക്ക് ഫാസ്റ്റ് പാസഞ്ചർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.