SignIn
Kerala Kaumudi Online
Thursday, 25 April 2024 4.47 PM IST

മോദിയെ കണ്ട് സ്റ്റാലിൻ

modi

ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടികാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ നടന്നു. ഇന്നലെ വൈകിട്ടോടെയാണ് സ്റ്റാലിൻ മുൻനിശ്ചയിച്ച പ്രകാരം പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയത്. മധുരയിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക,​മെഡിക്കൽ പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ നീറ്റ് പരീക്ഷ റദ്ദാക്കുക,ചെങ്കൽപ്പേട്ടിലെ വാക്സിൻ നിർമ്മാണ യൂണിറ്റ് പുനഃരാരംഭിക്കുക

തുടങ്ങി 25 ഇനം ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം സ്റ്റാലിൻ കൈമാറി.

പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച തൃപ്തികരമായിരുന്നുവെന്നും ആവശ്യങ്ങൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും സ്റ്റാലിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ എന്ത് ആവശ്യത്തിനും തന്നെ സമീപിക്കാമെന്ന് പ്രധാനമന്ത്രി വാക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI STALIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.