SignIn
Kerala Kaumudi Online
Friday, 19 April 2024 4.21 PM IST

അമിത വേഗത്തിൽ വന്ന ഇന്ധന ടാങ്കർ മറിഞ്ഞു; അവസരം മുതലാക്കി പെട്രോൾ കന്നാസിലാക്കി കടത്തി നാട്ടുകാർ, വൈറലായി വീഡിയോ

tanker

മുംബയ്: പെട്രോളുമായി വന്ന ടാങ്കർലോറി തലകീഴായി മറിഞ്ഞു. സംഭവം അറിഞ്ഞുടനെ നാട്ടുകാർ ഓടിക്കൂടി. ലോറിയിലെ ഡ്രൈവറെയും ക്ളീനറെയും രക്ഷിക്കാനല്ലെന്ന് മാത്രം. കന്നാസുകളും കുപ്പിയുമായി ഓടിയെത്തിയ നാട്ടുകാർ കിട്ടിയ സമയം കൊണ്ട് ലോറിയിലെ പെട്രോൾ പരമാവധി ഊറ്റി. മഹാരാഷ്ട്രയിലെ ശിവപുരിയിലാണ് സംഭവം.

കിട്ടിയ അവസരം പരമാവധി ഉപയോഗിച്ച നാട്ടുകാർ പക്ഷെ ലോറിഡ്രൈവറെ രക്ഷിക്കാനോ ഒന്നും ശ്രമിച്ചില്ല. ഗ്വാളിയോറിൽ നിന്ന് ഷേപുരിയിലേക്ക് പോകുകയായിരുന്നു ടാങ്കർ. അമിതവേഗം കാരണമാണ് ടാങ്കർ മറിഞ്ഞത്. സംഭവമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും വിരുതന്മാരായ നാട്ടുകാർ പരമാവധി പെട്രോൾ ഊറ്റിക്കഴിഞ്ഞിരുന്നു. ശിവപുരിയിൽ ലിറ്ററിന് 106 രൂപയാണ് പെട്രോളിന് വില. ടാങ്കർ മറിഞ്ഞതറിഞ്ഞ് അടുത്തുള‌ള ഗ്രാമത്തിൽനിന്ന് വരെ ആളുകളെത്തി ഇന്ധനം മോഷ്‌ടിച്ച് കൊണ്ടുപോയി.

ചോർന്ന് നിലത്തുവീണ പെട്രോൾ പോലും നാട്ടുകാർ വെറുതെ കളഞ്ഞില്ല. പാത്രങ്ങൾ കൊണ്ടും വെറും കൈകൊണ്ടും കോരിയെടുത്ത് അവരത് കന്നാസിലാക്കി. മഹാരാഷ്‌ട്രയിൽ മുംബയ് നഗരത്തിൽ പോലും 102 രൂപയാണ് പെട്രോളിന് വില. ശിവപുരിയിലെ സംഭവത്തിന്റെ വീഡിയോ ട്വി‌റ്ററിൽ വൈറലായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TANKER ACCIDENT, MUMBAI, SHIVPURI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.