SignIn
Kerala Kaumudi Online
Wednesday, 04 August 2021 2.58 PM IST

ഐ.വി ശശിയുടെ മകനെന്ന ഈഗോ ഇപ്പോഴില്ല; അ​നി​ ​ഐ.വി​ ​ശ​ശി സംസാരിക്കുന്നു

ani-iv-sasi

ഐ.​ ​വി​ ​ശ​ശി​ ​-​സീ​മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ​ ​എ​ന്ന​ ​മേ​ൽ​വി​ലാ​സ​ത്തി​ൽ​ ​നി​ന്ന് ​സി​നി​മാ​പ്രേ​മി​ക​ൾ​ക്ക് ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്ന​ ​സം​വി​ധാ​യ​ക​നാ​യി​ ​മാ​റി​യി​രി​ക്കു​ക​യാ​ണ് ​അ​നി​ ​ഐ.​വി​ ​ശ​ശി.​ ​ലോ​ക​സി​നി​മ​യ്‌​ക്ക് ​മു​ന്നി​ൽ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​അ​ഭി​മാ​ന​മാ​യേ​ക്കാ​വു​ന്ന​ ​'​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​"​ ​എ​ന്ന​ ​പ്രി​യ​ദ​ർ​ശ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​സ​ഹ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​ണ് ​അ​നി.​ ​ആ​ദ്യ​ ​ചി​ത്രം​ ​'നി​ന്നി​ല​ ​നി​ന്നി​ല​"​യ്‌​ക്ക് ​ശേ​ഷം​ ​അ​നി​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​ഹ്ര​സ്വ​ചി​ത്രം​ ​'​മാ​യ​"​ ​ക​ഴി​ഞ്ഞ​ ​ആ​ഴ്‌​ച​യാ​ണ് ​റി​ലീ​സാ​യ​ത്.​ ​മ​ര​ക്കാ​റി​ന്റെ​യ​ട​ക്കം​ ​വി​ശേ​ഷ​ങ്ങ​ൾ​ ​അ​നി​ ​പ​ങ്കു​ ​വ​യ്‌​ക്കു​ന്നു.

വ​ള​രെ​ ​മു​മ്പു​ത​ന്നെ​ ​പൂ​ർ​ത്തി​യാ​യ​ ​'മാ​യ"​ ​വൈ​കി​യാ​ണ​ല്ലോ​ ​റി​ലീ​സി​നെ​ത്തി​യ​ത്?
എ​ന്റെ​ ​ഒ​രു​ ​സി​നി​മ​ ​എ​ങ്കി​ലും​ ​റി​ലീ​സ് ​ചെ​യ്‌തിട്ടേ ​മാ​യ​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ന്നി​ലെ​ത്താ​വൂ​ ​എ​ന്നൊ​രു​ ​നി​ർ​ബ​ന്ധം​ ​എ​നി​ക്കു​ണ്ടാ​യി​രു​ന്നു.​ ​'​നി​ന്നി​ല​ ​നി​ന്നി​ല​"​ ​എ​ന്ന​ ​ചി​ത്രം​ ​വൈ​കി​യ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​മാ​യ​യും​ ​വൈ​കി​യ​ത്.

eee


ആ​ദ്യ​ ​സി​നി​മ​ ​തെ​ലു​ങ്കി​ൽ​ ​ചെ​യ്യാ​ൻ​ ​കാ​ര​ണം?
മ​ല​യാ​ള​ത്തി​ൽ​ ​ ചെ​യ്യാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചു​ ​ത​ന്നെ​യാ​ണ് ​എ​ഴു​തി​ ​തു​ട​ങ്ങി​യ​ത്.​ ​നി​ർ​മ്മാ​താ​വും​ ​അ​ഭി​നേ​താ​ക്ക​ളു​മെ​ല്ലാം​ ​റെ​ഡി​യാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​തു​ട​ർ​ന്നു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​ത​മി​ഴി​ലാ​ണ് ​ഒ​രു​ങ്ങി​യ​ത്.​ ​പി​ന്നീ​ട് ​സു​ഹൃ​ത്തും​ ​കാ​മ​റാ​മാ​നു​മാ​യ​ ​ദി​വാ​ക​ർ​ ​മ​ണി​യു​ടെ​ ​നി​ർ​ബ​ന്ധ​ത്തി​ലാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് ​ക​ഥ​ ​പ​റ​യാ​നാ​യി​ ​പോ​യ​ത്.​ ​അ​ങ്ങി​നെ​യാ​ണ് ​തെ​ലു​ങ്കി​ൽ​ ​ചെ​യ്യാ​മെ​ന്ന് ​തീ​രു​മാ​നി​ക്കു​ന്ന​ത്.


മ​ല​യാ​ള​ത്തി​ൽ​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​ആ​രൊ​ക്കെ​യാ​യി​രു​ന്നു​ ​മ​ന​സി​ൽ?
അ​ത് ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.


മ​ല​യാ​ള​സി​നി​മ​ ​ ക​ണ്ട ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ സം​വി​ധാ​യ​ക​രി​ലൊ​രാ​ളാ​ണ് ​താ​ങ്ക​ളു​ടെ​ ​അ​ച്‌​ഛ​ൻ.​ ​സി​നി​മ​യി​ൽ​ ​അ​ച്‌​ഛ​ന്റെ​ ​സ്വാ​ധീ​നം​ ​എ​ത്ര​ത്തോ​ളം​ ​അ​നി​യി​ലു​ണ്ട് ?
സി​നി​മ​യി​ലേ​ക്കു​ള്ള​ ​എ​ന്റെ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ത​ന്നെ​ ​അ​ച്‌​ഛ​നാ​ണ്.​ ​ഞ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​സം​സാ​രി​ച്ചി​ട്ടു​ള്ള​തും​ ​സി​നി​മ​യെ​ ​കു​റി​ച്ചാ​ണ്.​ ​അ​ച്‌​ഛ​ന്റെ​ ​വേ​ർ​പാ​ട് ​എ​ന്നി​ൽ​ ​വ​രു​ത്തി​യ​ ​മാ​റ്റ​ങ്ങ​ളും​ ​ഏ​റെ​ ​വ​ലു​താ​ണ്.​ ​ഐ.​വി​ ​ശ​ശി​യു​ടെ​ ​മ​ക​ൻ​ ​എ​ന്ന​ ​ഈ​ഗോ​ ​ഇ​പ്പോ​ൾ​ ​എ​നി​ക്കി​ല്ല.​ ​എ​ന്നാ​ൽ​ ​ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​ ​ക്രൗ​ഡി​നെ​ ​എ​ങ്ങ​നെ​ ​നി​യ​ന്ത്രി​ക്കാം​ ​എ​ന്നു​ ​തു​ട​ങ്ങി​ ​സി​നി​മ​യു​ടെ​ ​സാ​ങ്കേ​തി​ക​ ​വ​ശ​ങ്ങ​ൾ​ ​പ​ഠി​ച്ച​ത് ​ഗു​രു​വാ​യ​ ​പ്രി​യ​ദ​ർ​ശ​ൻ​ ​സാ​റി​ൽ​ ​നി​ന്നാ​ണ്.

ee

മ​ല​യാ​ള​ത്തി​ൽ​ ​ഒ​രു​ ​മാ​സ് ​ചി​ത്രം​ ​ചെ​യ്യാ​ൻ​ ​പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്ന​ല്ലോ?
ഉ​ണ്ടാ​യി​രു​ന്നു.​ ​ക​ഥ​ ​എ​ഴു​തി​യ​തു​മാ​ണ്.​ ​പ​ക്ഷേ​ ​ഞാ​ൻ​ ​ഉ​ദ്ദേ​ശി​ച്ച​ ​ന​ട​ന് ​അ​ത​ത്ര​ ​ബോ​ദ്ധ്യ​മാ​യി​ല്ല.

ആ​ ​ന​ട​ൻ​ ​ആ​രാ​ണെ​ന്ന് ​ചോ​ദി​ക്ക​ട്ടെ?
ചോ​ദി​ച്ചോ​ളൂ,​ ​ഞാ​ൻ​ ​പ​റ​യി​ല്ല.

മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​ഹി​റ്റ് ​മേ​ക്ക​റാ​ണ് ​പ്രി​യ​ദ​ർ​ശ​ൻ.​ ​ആ​ ​വി​ജ​യ​ര​ഹ​സ്യം​ ​ഗു​രു​ ​പ​റ​ഞ്ഞു​ ​ത​ന്നി​രു​ന്നോ?

ഷൂ​ട്ടിം​ഗ് ​സെ​റ്റി​ൽ​ ​വ​ച്ച് ​ ഒ​ന്നും​ ​പ​റ​ഞ്ഞു​ ​ത​ന്ന് ​പ​ഠി​പ്പി​ക്കു​ന്ന​യാ​ള​ല്ല​ ​ പ്രി​യ​ൻ​സ​ർ.​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്ന് ​പ​ഠി​ച്ചെ​ടു​ക്കേ​ണ്ട​ത് ​ന​മ്മ​ളാ​ണ്.​ ​അ​ഭി​പ്രാ​യ​ങ്ങ​ളി​ൽ​ ​കാ​ര്യ​മു​ണ്ടെ​ന്ന് ​ തോ​ന്നി​ക്ക​ഴി​ഞ്ഞാ​ൽ​ ​അ​ദ്ദേ​ഹ​മ​ത് ​സ്വീ​ക​രി​ക്കു​ക​യും​ ​ചെ​യ്യും.


മ​ര​ക്കാ​റി​ലെ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഏ​റെ​ ​പ്രി​യ​പ്പെ​ട്ട​താ​യി​രി​ക്കു​മ​ല്ലോ?
തീ​ർ​ച്ച​യാ​യും,​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​നി​ര​വ​ധി​യാ​ണ്.​ 110​ ​ദി​വ​സം​ ​സെ​റ്റി​ലെ​ ​ഓ​രോ​ ​സി​നി​മാ​ ​പ്ര​വ​ർ​ത്ത​ക​നും​ ​ക​ഷ്‌​ട​പ്പെ​ട്ട​തി​ന്റെ​ ​ഉ​ത്പ​ന്ന​മാ​ണ് ​'​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം.​"​ ​എ​ന്തും​ ​ചെ​യ്യാ​ൻ​ ​പ​റ്റും​ ​എ​ന്നൊ​രു​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​ഇ​പ്പോ​ൾ​ ​ഞ​ങ്ങ​ൾ​ക്ക്.​ ​ക​ട​ലി​ലെ​ ​രം​ഗ​ങ്ങ​ളൊ​ക്കെ​ ​ചി​ത്രീ​ക​രി​ച്ച​ത് ​ഒ​രു​പാ​ട് ​ക​ഷ്‌​ട​പ്പെ​ട്ടാ​ണ്.​ ​റാ​മോ​ജി​ ​റാ​വു​വി​ൽ​ ​ഒ​രു​ ​സ​മു​ദ്രം​ ​ത​ന്നെ​ ​സൃ​ഷ്‌​ടി​ക്കു​ക​യാ​യി​രു​ന്നു​ ​ഞ​ങ്ങ​ളു​ടെ​ ​മു​ന്നി​ലെ​ ​വെ​ല്ലു​വി​ളി.​ ​ആ​ ​വെ​ല്ലു​വി​ളി​ ​നൂ​റ് ​ശ​ത​മാ​ന​വും​ ​പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്.

marakkar

മോഹൻലാലിനൊപ്പം സിനിമയിലും പരസ്യചിത്രങ്ങളിലുമായി നിരവധി തവണ പ്രവർത്തിച്ചിട്ടുണ്ട്. പ്രണവിനൊപ്പം ആദ്യമല്ലേ?

അതെ, ലാൽ സാറിനൊപ്പം മുൻപ് പല തവണ പ്രവർത്തിച്ചിട്ടുണ്ട്. മരക്കാറിലാണ് പ്രണവിനൊപ്പം ആദ്യം. ശരിക്കും അതൊരു അഭിമാന നിമിഷം തന്നെയായിരുന്നു. നമ്മുടെ സംവിധായകർ അയാളെ ഇതുവരെയും പൂർണമായും ഉപയോഗിച്ചിട്ടില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഒരു പ്രത്യേക സീനിലെ പ്രണവിൻ്റെ പ്രകടനം ലാൽ സാറിൻ്റെയും സുചിയാൻ്റിയുടെയും (സുചിത്ര മോഹൻലാൽ ) കണ്ണ് നനയ്ക്കുന്നത് ഞങ്ങൾ കണ്ടതാണ്. പ്രണവ് മോഹൻലാലിൻ്റെ അഭിനയ മികവ് സിനിമാലോകം കാണാനിരിക്കുന്നതേയുള്ളൂ.

ee

ആ​രൊ​ക്കെ​യാ​ണ് ​സി​നി​മ​യി​ലെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ൾ?

'​നി​ന്നി​ല​ ​നി​ന്നി​ല​",​ ​'​മാ​യ​"​ ​എ​ന്നി​വ​യി​ൽ​ ​അ​ഭി​ന​യി​ച്ച​ ​അ​ശോ​ക് ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​ണ്.​ ​നി​ത്യ​ ​മേ​നോ​ൻ,​ ​റി​തു​ ​വ​ർ​മ്മ​ ​ഇ​വ​രൊ​ക്കെ​യു​ണ്ട് ​കൂ​ട്ട​ത്തി​ൽ.​ ​ക​ല്യാ​ണി​യും​ ​പ്ര​ണ​വും​ ​മാ​യ​യും​ ​ക​ളി​ക്കൂ​ട്ടു​കാ​രാ​ണ്.

മ​ര​ക്കാ​ർ​ ​ക​ഴി​ഞ്ഞു,​ ​ഇ​നി​ ​അ​ടു​ത്ത​ത്?

തെ​ലു​ങ്കി​ൽ​ ​ത​ന്നെ​ ​ര​ണ്ട് ​ചി​ത്ര​ങ്ങ​ളു​ണ്ട്.​ ​മ​ല​യാ​ള​ത്തി​ൽ​ ​ഒ​രു​ ​മി​ക​ച്ച​ ​ടീം​ ​ഒ​ത്തു​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​അ​തും​ ​ന​ട​ക്കും.


അ​മ്മ​യു​ടെ​ ​വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ​ ​സം​സാ​രം​ ​അ​വ​സാ​നി​പ്പി​ക്കാം?
അ​മ്മ​ ​സു​ഖ​മാ​യി​രി​ക്കു​ന്നു.​ ​അ​മ്മ​യി​ൽ​ ​നി​ന്നും​ ​ഞാ​ൻ​ ​പ​ഠി​ച്ച​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ളു​ണ്ട്.​ ​ഏ​തൊ​രു​ ​കാ​ര്യ​വും​ ​ഏ​റ്റ​വും​ ​ല​ഘു​വാ​യി​ ​മാ​ത്ര​മേ​ ​അ​മ്മ​ ​സ​മീ​പി​ക്കാ​റു​ള്ളൂ.​ ​പി​രി​മു​റു​ക്ക​ങ്ങ​ൾ​ക്കൊ​ന്നും​ ​അ​വി​ടെ​ ​സ്ഥാ​ന​മി​ല്ല.​ ​കു​ട്ടി​ക​ളു​ടെ​ ​മ​ന​സാ​ണ് ​അ​മ്മ​യ്‌​ക്ക്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, ANI IV SASI, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.