SignIn
Kerala Kaumudi Online
Thursday, 25 April 2024 4.16 PM IST

പുരുഷന്മാരിലെ മൂത്ര നിയന്ത്രണമില്ലായ്മ

health

പ്രോസ്‌റ്റേറ്റ് സർജറിക്ക് ശേഷമുള്ള മൂത്രനിയന്ത്രണമില്ലായ്മ മൂന്ന് മുതൽ നാല് ശതമാനം പേർക്ക് ഉണ്ടാകാറുണ്ട്. പ്രോസ്റ്റേറ്റ് കാൻസറിനുള്ള റേഡിയേഷൻ ചികിത്സയ്ക്കുശേഷവും മൂത്രനിയന്ത്രണമില്ലായ്മ ഉണ്ടാകാറുണ്ട്.

റാഡിക്കൽ പ്രോസ്റ്റാറ്റൈക്ടമിക്കുള്ള രോഗികൾക്ക് പ്രമേഹം, നാഡിസംബന്ധമായ അസുഖങ്ങൾ, റേഡിയേഷൻ ചികിത്സ കഴിഞ്ഞ രോഗികൾ മുതലായവർക്ക് ശസ്ത്രക്രിയയ്ക്കുശേഷം മൂത്രനിയന്ത്രണമില്ലായ്മ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. റാഡിക്കൽ പ്രോസ്റ്റാറൈക്ടമി കഴിഞ്ഞ രോഗികൾക്ക് ലൈംഗിക ഉത്തേജനം ഉള്ളപ്പോഴും ഓർഗാസ സമയത്തും മൂത്രനിയന്ത്രണമില്ലായ്മയ്ക്ക് സാദ്ധ്യതയുണ്ട്.

റാഡിക്കൽ പ്രോസ്റ്റാറ്റൈക്ടമി കഴിഞ്ഞ് മൂത്രനിയന്ത്രണമില്ലായ്മ ഉണ്ടെങ്കിൽ അത് സാധാരണയായി 12 മാസം കൊണ്ട് ശരിയാകും. അതിനു ശേഷവും മൂത്രനിയന്ത്രണമില്ലായ്മ നിൽക്കുകയാണെങ്കിൽ ചികിത്സ വേണ്ടിവരും. അടിവയറ്റിലെ മാംസപേശികളുടെ വ്യായാമം ഇതിനുള്ള ഒരു പരിഹാര മാർഗമാണ്. റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി കഴിഞ്ഞ രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ നാളുകളിൽ തന്നെ അടിവയറ്റിലെ മാംസപേശികളുടെ വ്യായാമം തുടങ്ങുന്നത് മൂത്രനിയന്ത്രണമില്ലായ്മ നിയന്ത്രിക്കാൻ സഹായിക്കും.

വളരെ വർദ്ധമാനമായ തോതിൽ മൂത്രനിയന്ത്രണമില്ലായ്മ പ്രോസ്റ്റേറ്റ് സർജറി കഴിഞ്ഞ്,​ 6 മാസം കഴിഞ്ഞും ഉണ്ടെങ്കിൽ ചികിത്സ ആവശ്യമാണ്.

ഇത്തരം രോഗികളുടെ ദീർഘമായ രോഗചരിത്രം, ശരീര പരിശോധന, രോഗനിർണയ ഉപാധികൾ വഴി മൂത്രനിയന്ത്രണമില്ലായ്മയെക്കുറിച്ച് മനസിലാക്കണം.

പെട്ടെന്ന് മൂത്രം ഒഴിക്കുക, ഓവർ ആക്ടീവ് ബ്ളാഡർ അസുഖങ്ങളെ നിയന്ത്രിക്കാൻ, ആന്റികോളിനെർജിക് മരുന്നുകൾ, ബീറ്റാ - 3 - അഗണിസ്റ്റ് വിഭാഗത്തിലെ മരുന്നുകൾ ഫലപ്രദമാണ്. മൂത്രനിയന്ത്രണമില്ലായ്മയുള്ള രോഗികൾക്ക് സർജിക്കലും അല്ലാതെയുമുള്ള ചികിത്സാമാർഗങ്ങൾ രോഗിയെ പറഞ്ഞു മനസിലാക്കണം. ഇത്തരം രോഗികൾക്ക് യൂറോഡയ്‌നാമിക് പരിശോധനകൾ ചികിത്സയ്ക്കുമുമ്പേ വേണ്ടിവരും. മൂത്രനിയന്ത്രണമില്ലായ്മ വളരെ കൂടുതലായി ഉണ്ടെങ്കിൽ ആർട്ടിഫിഷ്യൽ യുറിനറി സ്‌ഫിങ്‌ടർ ആണ് ഗോൾഡ് സ്റ്റാൻഡേർഡ് ചികിത്സ. ഇപ്പോൾ ഈ ചികിത്സാരീതി ഇവിടെ ലഭ്യമാണ്. ഒരു കഫ് ഉള്ള എ.യു.എസ് ആണ് ആദ്യമായി ചെയ്യുന്ന ചികിത്സയ്ക്ക് അഭികാമ്യം.

ചെറിയ തോതിലുള്ള മൂത്രനിയന്ത്രണമില്ലായ്മയ്ക്ക് മെയിൽസ്‌ലിംഗ് സർജറി ആണ് ഉത്തമം. പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള ടി.യു.ആർ.പി ചികിത്സ കഴിഞ്ഞുള്ള മൂത്രനിയന്ത്രണമില്ലായ്മയ്ക്കും മേൽപ്പറഞ്ഞ ചികിത്സാരീതികൾ തന്നെ ഉപയോഗിക്കണം.

റേഡിയേഷൻ ചികിത്സ കഴിഞ്ഞുള്ള മൂത്രനിയന്ത്രണമില്ലായ്മയ്ക്കും എ.യു.എസ് ആണ് ഏറെ ഫലപ്രദം. റാഡിക്കൽ പ്രോസ്റ്റാറ്റൈക്ടമി കഴിഞ്ഞ് കൂടുതലായുള്ള മൂത്രനിയന്ത്രണമില്ലായ്മയോടൊപ്പം ലൈംഗികശേഷിക്കുറവും ഉണ്ടെങ്കിൽ എ.യു.എസിനൊപ്പം പിനൈൽ പ്രോസ്‌തസസും ചെയ്യേണ്ടിവരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.