SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.45 PM IST

നയൻസിനെ മറികടന്ന് അനുഷ്‌ക 6 core plus  എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് തെന്നിന്ത്യൻ നായികമാർ

anushka

ബാഹുബലി ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ താരമൂല്യം ഉയർത്തിയ അഭിനേത്രിയാണ് അനുഷ്‌ക ഷെട്ടി. അഭിനയത്തിനൊപ്പം ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ അനുഷ്‌ക,​ തെലുങ്കിലെയും തമിഴിലെയും മിക്ക സൂപ്പർതാരങ്ങളുടെയും നായികയായിക്കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ മാത്രമാണ് ഇപ്പോൾ അനുഷ്‌ക ഷെട്ടി ചെയ്യുന്നത്. കേന്ദ്രകഥാപാത്രമായ സിനിമകളിൽ മാത്രമാണ് അനുഷ്‌കയുടെ ഇപ്പോഴത്തെ ശ്രദ്ധ. അത്തരത്തിൽ തെന്നിന്ത്യൻ നായികമാർക്കിടയിൽ ഒരു വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. എന്നാൽ അനുഷ്‌കയെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല പുതിയവാർത്ത. തെന്നിന്ത്യൻ നായികമാരിൽ എറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് അനുഷ്‌കയാണെന്നതാണ് പുതിയ റിപ്പോർട്ട്.

ഐ.എം.ഡി.ബി പുറത്തുവിട്ട ഏറ്റവും പുതിയ അപ്ഡേറ്റ്സിലാണ് അനുഷ്‌ക ഷെട്ടി ഒന്നാമത് എത്തിയത്.

ബാഹുബലിചിത്രങ്ങളുടെ വമ്പൻ വിജയമാണ് നടിയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ ശ്രദ്ധേയ പ്രകടനമാണ് അനുഷ്‌ക കാഴ്ചവച്ചത്. ബാഹുബലിചിത്രങ്ങൾക്ക് ശേഷം അനുഷ്‌ക ഷെട്ടി പ്രതിഫലം കുത്തനെ കൂട്ടിയിരുന്നു. ഇപ്പോൾ ആറ് കോടിക്ക് മുകളിലാണ് ഒരു ചിത്രത്തിലെ അനുഷ്‌കയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ അനുഷ്‌ക മറികടന്നത് നയൻതാരയെയാണ്.

nayan

തമിഴിലെ ലേഡി സൂപ്പർസ്റ്റാറായ നയൻസിന്റെ താരമൂല്യംഇപ്പോഴും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഗ്ലാമർ റോളുകൾക്ക് അവധികൊടുത്ത് അഭിനയപ്രാധാന്യമുള്ള ചിത്രങ്ങൾക്കാണ് നയൻസ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്.

ഒരു സിനിമയ്ക്ക് രണ്ട് മുതൽ ഏഴ് കോടി വരെ നയൻതാര പ്രതിഫലം വാങ്ങിയ കാലമുണ്ടായിരുന്നു. എന്നാൽ,​ ഇപ്പോൾ നല്ലകാലം അനുഷ്‌ക ഷെട്ടിക്കാണെന്ന് മാത്രം.

പൂജ ഹെഗ്‌ഡെയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയ്ക്ക് പിന്നിലുളളത്. അല്ലു അർജുൻ നായകനായ 'അലവൈകുന്ദരപുരം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ തെലുങ്കിൽ വീണ്ടും തിളങ്ങിയ താരമാണ് പൂജ. കൂടാതെ അണിയറയിൽ ഒരുങ്ങുന്ന പല സൂപ്പർതാര ചിത്രങ്ങളിലും പൂജ തന്നെയാണ് നായിക.

ഒരു സിനിമയ്ക്ക് നാല് കോടി രൂപയാണ് പൂജ ഹെഗ്‌ഡെയുടെ പ്രതിഫലം. സാമന്തയുടെ പ്രതിഫലം മൂന്ന് കോടിയാണ്. വിവാഹ ശേഷവും സിനിമയിൽ സജീവമായ സാമന്ത 'ഫാമിലി മാൻ' സെക്കൻഡ് സീസണിലൂടെ വെബ് സീരീസിലും തുടക്കം കുറിച്ചു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് സാമന്ത ഇപ്പോൾ സജീവമായിട്ടുള്ളത്.

ഉയർന്ന പ്രതിഫലക്കാരുടെ ലിസ്റ്റിൽ രാകുൽ പ്രീത് സിംഗ് ആണ് അഞ്ചാമത്. തെലുങ്കിൽ സജീവമായ രാകുൽ പ്രീത് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലാണ് നടി കൂടുതൽ തിളങ്ങിയത്. 1.5 മുതൽ 3 കോടി വരെയാണ് രാകുൽ പ്രീത് വാങ്ങുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോളിവുഡ് ചിത്രം സർദാർ കാ ഗ്രാൻഡ്സൺ ആണ് നടിയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. രാകുൽ പ്രീതിന് പുറമെ നടി തമന്നയും ഒരു ചിത്രത്തിന് 1.5 കോടി മുതൽ 3 കോടി വരെ വാങ്ങുന്നതായി പറയുന്നു. കാജൽ അഗർവാളും തമന്നയ്‌ക്കൊപ്പം ഇതേ പ്രതിഫലം വാങ്ങുന്നുണ്ട്. ഒന്ന് മുതൽ മൂന്ന് കോടി വരെയാണ് കീർത്തി സുരേഷിന്റെ പ്രതിഫലം. രാഷ്മിക മന്ദാന, ശ്രുതി ഹാസൻ തുടങ്ങിയവർ രണ്ട് കോടി വരെ പ്രതിഫലം വാങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.