ലീന മണിമേഖല സംവിധാനം ചെയ്ത മാടത്തി ജൂൺ 24ന് ഒ.ടി.ടി പ്ളാറ്റ് ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിച്ച മാടത്തി നിരൂപക ശ്രദ്ധ ഏറെ നേടിയിരുന്നു. ലീനമണിമേഖല, റഫീക്ക് ഇസ്മയിൽ, യുവനിക് ശ്രീറാം എന്നിവരാണ് മാടത്തിയുടെ സഹ-തിരക്കഥാ കൃത്തുക്കൾ. ജെഫ് ഡോളൻ, അഭിനന്ദൻ ആർ, കാർത്തിക് മുത്തുകുമാർ എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. അജ്മിനാ കാസിം, പാട്രിക് രാജ്, സെമ്മലർ അന്നം, അരുൾ കുമാർ എന്നിവരാണ് പ്രധാന താരങ്ങൾ. കരുവാച്ചി ഫിലിംസിന്റെ ബാനറിലാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |